Posts

മെട്രോ പൂച്ച

ഇടയ്ക്ക് ബോധം പോകുന്നുണ്ട്.  എന്തോ ഒക്കെ കാണുന്നു. വണ്ടി ഇടിച്ചു മരിച്ചു പോയ അമ്മയുടെ തലയിൽ നിന്നും തെറിച്ചു കിടന്ന ചോരപ്പാട് കണ്ടു.  മെട്രോയുടെ മുകളിലെ തൂണിൽ അകപ്പെട്ടിട്ട് എത്ര ദിവസം ആയി എന്നു ഓർമ്മ കിട്ടുന്നില്ല. മെട്രോയുടെ എൻട്രൻസ് ഭാഗത്ത് തണുത്ത തറയിൽ  കിടന്നു ഉറങ്ങാൻ നല്ല സുഖം ആണ്.  ഉണർന്നപ്പോ ആളുകളുടെ പിന്നാലെ അകത്തേക്ക് കയറി. ഇത് വരെ കാണാത്ത കാഴ്ചകൾ കാണാൻ തോന്നി, ആളുകളൊക്കെ എങ്ങോട്ട് പോകുന്നു എന്നറിയാനും.  വീസിലും അടിച്ച് ഒരാൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോ ട്രെയിൻ വരുന്ന വഴിയിലേക്ക് എടുത്തു ചാടി അയാളുടെ കൺവെട്ടത്തിൽ നിന്നും ഓടി മറഞ്ഞു. പിന്നെ അവിടെ നിന്നും കയറാൻ പറ്റിയില്ല. രക്ഷപ്പെടാൻ വല്ല വഴിയുണ്ടോ എന്നു നോക്കി കുറച്ച് ദൂരം വീണ്ടും മുന്നോട്ട് നടന്നു. ഒരേ പോലെ ഇരിക്കുന്ന നീണ്ട വഴി. പെട്ടെന്ന് ഒരു ട്രെയിൻ വരുന്നത് കണ്ടു. അത് എന്നെ വന്നിടിക്കും എന്നു തോന്നി.  ട്രെയിൻ അടുത്ത് വന്ന സമയം കുതറി മറിയപ്പോ കാല് വാഴുതി ഒരു വിടവിലേക്ക് വീണു. ആ വിടവിൽ കുടുങ്ങി പോയി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ. ട്രെയിൻ കടന്നു പോയി. എങ്കിലും മുകളിലേക്ക് കയറാൻ പറ്റുന്നില്ല...

യൂത്ത് പാലം

ഡി, വല്ലാത്ത ഒരു ചെയ്ത് ആയി പോയി. ആടാ.  ബൈക്കിനു പിന്നിൽ ഇരുന്ന ആഗ്നസ് ജോഫിനെ ഒന്നു മുറുക്കെ കെട്ടി പിടിച്ചു മുഖം തോളോടെ ചേർത്തു പറഞ്ഞു. ഒരു വശത്ത്  വെള്ള വെട്ടം മിന്നി നിരന്നു നിക്കുന്ന തൂണുകൾ. പാലത്തിൽ പുതിയതായി സോളാർ ലൈറ്റുകൾ വന്നിരിക്കുന്നു. പാലത്തിന്റെ കൈ വിരികളിൽ കെട്ടിപ്പുണർന്നു നിന്ന ജോഡികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു .  ആരുടെ ചൊറിച്ചിലാണോ പൊന്നേ ഇത്? നാട്ടുകാർക്ക് സുഗിക്കണുണ്ടാകില്ല .  പാലത്തിന് അടിയിലെ  ഇടവഴിയിൽ അപ്പോഴും കത്തി തീരാത്ത ഒരു കഞ്ചാവ് ബീഡി തേറുപ്പിന്റെ അറ്റത്തിന്റെ നേരിയ ചുവപ്പ് വെട്ടത്തിൽ കണ്ണു കാണാതെ  ഒഴിഞ്ഞ ബ്രാണ്ടി കുപ്പികൾ കിടക്കുന്നുണ്ടായിരുന്നു.  ഓഫീസ് വിട്ട് ചായ കുടിച്ച് വെറുതെ കണ്ട ഇടവഴി കയറി  പോയപ്പോ ആണ് ആ യുറേക്ക മൊമന്റ് സംഭവിച്ചത്. ബൈക്കിന്റെ ഡിം ലൈറ്റ് വെട്ടത്തിൽ കെട്ടിപ്പുണർന്നു നിന്നും സംസാരിക്കുന്ന കുറെ പ്രേമികളെ അവർ കണ്ടു. കൈ വരി ചാരി നിക്കുന്ന കുറച്ച് പേർ, കുറച്ച് പേർ നടപ്പാതയിൽ ഇരിക്കുന്നു, കുറച്ച് പേർ ബൈക്ക് ഒതുക്കി അതിൽ ഇരിക്കുന്നു.  അടുത്ത ദിവസം പാലം തുടങ്ങുന്ന ഭാഗത്തെ പറമ്പിനു അതിരിൽ ഉള്ള ഇരുമ്പ് വ...

മുംബൈവാല

  ബിടെക് പഠനം ഒക്കെ കഴിഞ്ഞു വീട്ടിൽ ഇരുപ്പായിട്ട് ഒരു കൊല്ലം ആയി.ജോലി ഒന്നും ആയിട്ടും ഇല്ല.അങ്ങനെ ഒക്കെ ഇരുന്നപ്പോൾ ആണ് ജൂലൈ 14-നു അമലും,ആൽബിൻ-പീറ്ററും ധ്യാനം എന്ന പ്ലാൻ മാറ്റി മുംബൈ വരെ പോകാൻ പ്ലാനിട്ട് എന്നെ വിളിക്കുന്നത്.അമലിന്റെ കസിൻ തോമു അവിടെ ഉണ്ട്.എണ്ണിപ്പറക്കി നോക്കിയപ്പോൾ കൈയിൽ ഒരു 300 രൂപ.പിന്നെ ഒന്നും നോക്കില്ല ഇന്റർവ്യൂ എന്ന് പറഞ്ഞു അമ്മേടെ കൈയിൽ നിന്ന് ഒരു 500-രൂപയും ചേട്ടന്റെ കൈയിൽ നിന്ന് എ.ടി.എം കാർഡും കൈപ്പറ്റി എറണാകുള൦ സൗത്തിലേക്കു.ഏകദേശം ഒരു ദിവസം തികച്ചുള്ള യാത്ര വേണം.11 മണിയുടെ മംഗലാപുരം ട്രെയിൻ കേറി,മുന്ന് പേർക്കു 345  രൂപ ജനറൽ ടിക്കറ്റിൽ.കേറി ഇരിക്കാനുള്ള സീറ്റ് ഒന്നും ഇല്ല.പിന്നെ ചാലക്കുടി പോട്ടയിൽ യഥാർത്ഥ ധ്യാനം കൂടാൻ പോയ കുറച്ചു പിള്ളേരെ കിട്ടി സംസാരിക്കാൻ.നിൽപ്പോടു നിൽപ്പ്.രണ്ടു മൂന്ന് സ്റ്റേഷൻ കഴിഞ്ഞു അവരിലൊരാൾ തലകറങ്ങി വീണു.അടുത്ത സ്റ്റേഷനിൽ ആളെ ഡിസബിലിറ്റി കംപാർട്മെന്റിലേക്ക് ഒരുവന്റെ കൂടെ മാറ്റിച്ചു.പീറ്ററിനും അമലിനും ഇത് പുതിയ അനുഭവം ആണ്.പണ്ട് ഞാൻ കോഗർണ്ണക്കു പോയിട്ടുണ്ട് ജനറലിൽ.അന്ന് കിടക്കാൻ സ്‌ഥലം കിട്ടാഞ്ഞിട്ട് ഭായിയോട് പറഞ്ഞു സീറ്റ് പങ്കിട്ട...

ഉള്ളൊഴുക്ക്

 ക്രിസ്റ്റോ ടോമി എഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഉള്ളൊഴുക്ക്’. കറി & സൈനൈഡ് എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോകുമെന്ററിറി ചെയ്ത സംവിധായകൻ ആണ് ക്രിസ്റ്റോ.  സിനിമയുടെ പ്രമേയവും അവതരണവും തികച്ചും വേറിട്ടു നിൽക്കുന്നു. ഒരു മഴ പെയ്തു തുടങ്ങുന്നു. അതിന്റെ ശക്തി കൂടി വരുന്നു. അത് പെയ്തു വെള്ളം കയറുന്നതു ഒരു മരണവീട്ടിലാണ്. മോർച്ചറിയിൽ മരിച്ചു കിടക്കുന്നയാളെ വീട്ടിൽ പ്രാർഥന ചൊല്ലി അടക്കുവാൻ പറ്റാത്ത അനിശ്ചിതാവസ്ഥയുള്ള വീട്.  അതെസമയം അയാളുടെ ഭാര്യയായ അഞ്ചുവിന്റെ ഉള്ളിൽ ആശങ്കയുടെയും ആഗ്രഹങ്ങളുടെയും ഉള്ളോഴുക്കുക്കൂടി ഉണ്ടാകുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് മാത്രം വഴങ്ങി ഇഷ്ടമിലാത്ത ഒരാളുടെ ഒപ്പം ജീവിക്കേണ്ടി വന്ന അഞ്ചു അവൾ ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാൻ തീരുമാനിക്കുന്നതു ആ മരണവീട്ടിൽ മറ്റൊരു സങ്കർഷാവസ്ഥയ്ക്ക് വഴി വെക്കുന്നു. അഞ്ജുവിന്റെ കാര്യത്തിലും ആ മരണവീടുപ്പോലെ ഒരു അനിശ്ചിതമായ അവസ്ഥ ഉണ്ടാകുന്നു. സിനിമ എന്ന നിലയിൽ ഓരോ കഥാപ്പാത്രത്തിനും കൃത്യമായ സവിശേഷതയും വ്യക്തതയും നൽകിയാണ് തിരക്കഥയുടെ പോക്ക്.   അഞ്ജുവിനെ ചുറ്റി നിലക്കൊള്ളുന്ന അവളുടെ അടുത്ത ആളുകൾ അഞ്ചുവ...

ഉൽക്ക

ഷോട്ട് ഫിലിമിന്റെ മൂന്നാം ദിവസം വന്നുക്കൂടിയ അമലും, ജെറിയും. ജെറി ഷൂട്ടിംഗ് കാണുവാൻ എന്ന പേരിലും, അമൽ ഭാര്യ ബിബിത അഭിനയിക്കുന്നുണ്ട് എന്ന പേരിലുമാണ് വരവ്. ചുരുക്കം പറഞ്ഞാൽ കുമ്മന്നമടി. ഇരുവരും ആർട്ട് ടീമിനൊപ്പം ഡയറക്ടറുടെ ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ആർട്ട് ടീം അശോക്, പ്രേമേട്ടൻ, സാനു എന്നിവരെ കൂടാതെ ക്യാമറമാൻ ഹീൻസ്സ്, അവന്റെ അസിസ്റ്റന്റ് അപ്പു എന്നിവരാണ് അവിടെ പാർക്കുന്നത്. അപ്പു ഒഴികെ എല്ലാവരും പരസ്പ്പരം അറിയുന്ന കൂട്ടുകാർ തന്നെ. പ്രേമനെ ജെറി ആദ്യമായിട്ടാണ് കാണുന്നത്.  ഈ  സംഘ൦ പുഴയോരത്തെ ആ കാട് പിടിച്ച പറമ്പിൽ ഭ്രമയുഗത്തിലെപ്പോലെ ആ മോഡേൺ മനയിൽ അഭയം പ്രാപിച്ചു. മോഡേൺ മനയുടെ അകത്ത് നല്ല ചൂട് ആയതിനാൽ (കിടന്ന നേരത്ത് സാനു ഒഴികെ എല്ലാവരും മിനിമം മൂന്നുവട്ടം എഴുന്നേറ്റ് ആ രാത്രി ചൂടിനോട് കിന്നാരം പറഞ്ഞു). പ്രേമൻ ആ മനയുടെ മോഡേൺ തിണ്ണയിൽ പായ വിരിച്ചു. വട്ടപ്പായസമ്മേളനം ആരംഭിച്ചു. ക്യാമറ മേനോനും, അസിസറ്റന്റും അങ്ങ് ഡയറക്ട് ഡിപ്പാർട്ട്മെൻ്റ് സങ്കേതത്തിലെ വട്ടമേശ സമ്മേളനത്തിന് ശേഷം വൈകിയാണ് വന്നത്. അതിനാൽ മേനോൻ അലക്ക് തുടങ്ങിയിട്ടേയുള്ളൂ. അസിസ്റ്റന്റ് കുളിച്ച് കുട്ടപ്പൻ ആയി ആഹാ...

ബാ പോകാം

  നാളെ പതിനൊന്നിനാണ് കല്യാണം. 10AM - നു ഇറങ്ങിയാ മതിയല്ലോ. നേരം വെളുക്കുന്നതിന് മുന്നേ ഉറക്കം വരണം. അതുക്കൊണ്ട് ഉച്ച ഉറക്കം കടിച്ചു പിടിച്ചു, വൈകുന്നേരത്തെ ഉറക്കം രണ്ടാമതും കടിച്ചു പിടിച്ചു. ഇപ്പോ ഒഫീഷ്യലായി ജോലി ഇല്ലാത്തതിനാൽ ഉച്ചയ്ക്ക് പള്ള നിറഞ്ഞാൽ ഉറക്കം വരും. ഓഫീസിൽ ഇരുന്നുള്ള പണിയില്ല എന്ന വ്യാഖ്യാനം കരുതുന്നതാണ് കമ്പനിക്ക് നല്ലത് എന്നറിയിക്കുന്നു.  രാത്രി ആശാനെ വിളിച്ചു ഓർമിപ്പിക്കണൊ?. വേണ്ട, ആശാൻ എല്ലാമേറ്റുവെന്നും നിന്നെ കൂടാതെ നേര്യമംഗലം പാലം കടക്കില്ല എന്നും കല്യാണത്തലേന്ന് ഉറപ്പ് തന്നിട്ടുണ്ടല്ലോ. രാവിലെ എഴുന്നേറ്റു വിളിക്കാം. കട്ടിലിൽ കയറിക്കിടന്നു. യെസ്സ് നീ ഉറങ്ങുകയാണ്, ടെക് എ ഡീപ് ബ്രീത്ത്, മറ്റെല്ലാം മറക്കാം. നാളെ കല്യാണത്തിന് ആശാനും പിള്ളേരുടേയും ഒപ്പം വൈബ് അടിക്കുന്നത് മാത്രം ഓർക്കുക. യെസ് നീ ഉറങ്ങുകയാണ്. ഉറങ്ങുന്നതിന് മുന്നേ അലാറം 8:30  വെയ്ക്കാം (മൊബൈലിൽ അലാറം വച്ചു). യെസ് നീ വീണ്ടും ഉറങ്ങുന്നു. അല്ലേൽ വേണ്ട 9 -നു വെയ്ക്കാം.(വീണ്ടും വച്ചു). ഫോൺ എടുത്തു. പ്രലോഭനങ്ങൾ എന്നെ അലട്ടുമ്പോൾ കർത്താവേ തുണയായിരിക്കണെ, സുഗിപ്പാക്കല്ലെ മോനെ എന്ന് അവിടുന്നു ശാസിച...

യാത്ര

കാറ്റിൽ ഇലകൾ പരസ്പ്പരം തൊടുന്നതും  ഇടുങ്ങിയ മരങ്ങൾ  ഞെരുങ്ങുന്നതും കൂടാതെ ചീവീടുകൾ ഉൾപ്പടെയുളള പ്രാണിവർഗങ്ങളും, പക്ഷികളും,എവിടെയോ ഒഴുകുന്ന അരുവിയുടെ ശബ്ദവുമെല്ലാം കലർന്നു കേൾക്കാം. 'ഇവിടേക്ക് പ്രവേശനം ഇല്ല' എന്ന തുരുമ്പിച്ച ബോർഡ് അവഗണിച്ചാണ് അജിത്ത് ആ മുള്ള് വേലിയിൽ ഷർട്ട് ഉടക്കാതെ കാട്ടിലേക്ക് കയറിയത്. വഴിയിൽ  ഇലകൾ വീണു പുതഞ്ഞുക്കിടന്നതിന് ഇടയിലൂടെ പുല്ലുകൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വഴിക്ക് മീതെ പാഴ്മരങ്ങൾ വീണു കിടന്നു. ചിതലും, ഉറുമ്പുകളും അതിൽ ഇഴഞ്ഞു നീങ്ങുന്നത് അവൻ കണ്ടു. വേഴാമ്പൽ കൂവുന്നത് കേട്ടപ്പോൾ ഒന്നുന്നിന്ന്  അത് എവിടെ നിന്നു വരുന്നുവെന്നു നോക്കി. എന്നാൽ അതിനെയവന് കാണുവാൻ പറ്റിയില്ല. പോകുന്ന വഴിയിൽ ഏതോ മൃഗം കാഷ്ട്ടിച്ചിട്ടതിന് അടുത്തായി അജിത്ത് വന്നു നിന്നു. അത് ഏത് മൃഗമായിരിക്കാം എന്നു അവന് ഊഹിക്കാൻ പറ്റിയില്ല. അതിൽ നിന്നും വമിക്കുന്ന മണം അവന് പുതിയതായി തോന്നി.   ഉച്ച സമയമാണെങ്കിലും മുന്നോട്ട് പോകപ്പോകേ കണ്ണുകളിൽ നിഴലുകൾ കനം വെക്കുന്നതായി അവന് മനസിലായി. കനം വച്ച നിഴലുകൾ ഒടുവിൽ അജിത്തിന്റെ കണ്ണുകളെ മൂടി. ഒന്നും കാണുവാനാകാതെ അവനു ചെറിയ ഭീതി കേറ...