യൂത്ത് പാലം
ഡി, വല്ലാത്ത ഒരു ചെയ്ത് ആയി പോയി.
ആടാ.
ബൈക്കിനു പിന്നിൽ ഇരുന്ന ആഗ്നസ് ജോഫിനെ ഒന്നു മുറുക്കെ കെട്ടി പിടിച്ചു മുഖം തോളോടെ ചേർത്തു പറഞ്ഞു. ഒരു വശത്ത് വെള്ള വെട്ടം മിന്നി നിരന്നു നിക്കുന്ന തൂണുകൾ.പാലത്തിൽ പുതിയതായി സോളാർ ലൈറ്റുകൾ വന്നിരിക്കുന്നു. പാലത്തിന്റെ കൈ വിരികളിൽ കെട്ടിപ്പുണർന്നു നിന്ന ജോഡികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു .
ആരുടെ ചൊറിച്ചിലാണോ പൊന്നേ ഇത്?
നാട്ടുകാർക്ക് സുഗിക്കണുണ്ടാകില്ല.
പാലത്തിന് അടിയിലെ ഇടവഴിയിൽ അപ്പോഴും കത്തി തീരാത്ത ഒരു കഞ്ചാവ് ബീഡി തേറുപ്പിന്റെ അറ്റത്തിന്റെ നേരിയ ചുവപ്പ് വെട്ടത്തിൽ കണ്ണു കാണാതെ ഒഴിഞ്ഞ ബ്രാണ്ടി കുപ്പികൾ കിടക്കുന്നുണ്ടായിരുന്നു.
ഓഫീസ് വിട്ട് ചായ കുടിച്ച് വെറുതെ കണ്ട ഇടവഴി കയറി പോയപ്പോ ആണ് ആ യുറേക്ക മൊമന്റ് സംഭവിച്ചത്. ബൈക്കിന്റെ ഡിം ലൈറ്റ് വെട്ടത്തിൽ കെട്ടിപ്പുണർന്നു നിന്നും സംസാരിക്കുന്ന കുറെ പ്രേമികളെ അവർ കണ്ടു. കൈ വരി ചാരി നിക്കുന്ന കുറച്ച് പേർ, കുറച്ച് പേർ നടപ്പാതയിൽ ഇരിക്കുന്നു, കുറച്ച് പേർ ബൈക്ക് ഒതുക്കി അതിൽ ഇരിക്കുന്നു.
അടുത്ത ദിവസം പാലം തുടങ്ങുന്ന ഭാഗത്തെ പറമ്പിനു അതിരിൽ ഉള്ള ഇരുമ്പ് വേലിയുടെ പുറത്തേക്ക് ചാഞ്ഞു കിടക്കുന്ന കുറ്റി ചെടിയുടെ മറവ് അവരുടെ പ്രോപ്പർട്ടീയായി. അവിടെ ബൈക്ക് ഒതുക്കി വച്ചു ഒരു ബൌണ്ടറി മാർക്ക് ചെയ്തു അതിനു ഉള്ളിലായി അവര് നിന്നു. വഴിയുടെ എതിർ ഭാഗത്തെ ചതുപ്പിന് അറ്റം വലിയ ഫ്ലാറ്റുകളെ നോക്കി .
നമുക്കും ഇതുപോലെ ഒരു ഫ്ലാറ്റ് എടുക്കാം. ഹോസ്റ്റൽ മുറിയില് കൊതുക് കടി കൊണ്ട് എത്ര നാളാ?
ജോഫിൻ അഗ്നസിനോട് പറഞ്ഞു.
ആഹ് എടുക്കാം.
നമ്മുടെ ബാലക്കണിയിൽ ഞാൻ കുറെ ചെടി സെറ്റാക്കും.
ഒരു ദിവസം കമ്പി ഇരുമ്പ് വേലിയിൽ ഇരിക്കുമ്പോ പറമ്പിൽ വലിയ ഒരു അനക്കം കണ്ടു ആഗ്നസ് നെഞ്ച് ഇടിപ്പോടെ പേടിച്ച് അരണ്ടു മാറി. ജോഫിനും ഒന്നു ഞെട്ടിത്തരിച്ച് പറമ്പിലെ കാട്ടുപ്പോന്തയിലേക്ക് നോക്കി. കറുത്ത ഇരുണ്ട രണ്ടു പാറ ആണങ്ങുന്നത് പോലെ തോന്നി ആദ്യം ജോഫിന് . പിന്നെ അവൻ ഒന്നു സൂക്ഷിച്ചു നോക്കി. എരുമകൾ - അമ്മയും, മകളും. ജോഫിൻ ആഗ്നസിനെ അടുത്തേക്ക് വിളിച്ചു. എരുമകൾ അവരുടെ അടുത്തേക് വന്നു. ആഗ്നസ് അവരെ ഒന്നു തലോടി. പിന്നീട് അവര് അടുത്ത് വരുന്ന ദിവസങ്ങളിൽ ആഗ്നസ്സം ജോഫിനും നല്ല കുട്ടികളായി. ചുംബനനങ്ങൾ ഇല്ലാതെ , കെട്ടി പിടുത്തം ഇല്ലാതെ പ്രൊഫെഷണൽ കാമുകി കാമുകൻ ആയി പെരുമാറി.
ഒരു ദിവസം കെട്ടിപ്പിടിച്ച് ചുംബിച്ച അവരുടെ കുറച്ചു മുന്നിലായി ബൈക്ക് നിർത്തിയ ഒരു മധ്യവയസ്ക്കൻ ഒന്നു തിരിഞ്ഞു നോക്കി. ജോഫിനും ആഗ്നസും ഒന്നു പേടിച്ചു.
“ടാ മക്കളെ ഇവിടെ നിക്കല്ലേ. കഴിഞ്ഞ ദിവസം അവിടെ അണലിയെ കണ്ടതാ”
കുടിയേറിയ കുറ്റിചെടി ചുവട്ടിൽ നിന്നും പിന്നെ അവർ പാലത്തിലേക്ക് മാറി. അയാൾ പറഞ്ഞ കാര്യവും, ഡിസ്കവറി ചാനലിലെ അണലി പാമ്പിന്റെ ഡോക്കുമെന്ററിയും കൂട്ടി വായിച്ച ജോഫിൻ തനിക്കും, ആഗ്നസിനും ഉള്ള ദൈവ കടാക്ഷത്തെ ഓർത്തു.
ഇരുട്ടിൽ പാലത്തിന്റെ നടപ്പു വഴിയോട് ചേർന്നു ബൈക്ക് ഒതുക്കി. കൈ വിരിയിൽ ചേർന്നു നിന്ന അവര് ഓരോ വണ്ടിയും വരുമ്പോ ഇഴ പിരിഞ്ഞും, വണ്ടി കടന്നു പോയാൽ ഇഴ ചേർന്നും നിന്നു. മഴയിൽ കുടയുടെ കീഴിൽ ചാറ്റൽ ഏറ്റു, മഞ്ഞിൽ കുറച്ച് കൂടി ചേർന്നു നിന്നും, വേനലിൽ തെളിഞ്ഞ ആകാശത്തെ നക്ഷത്രനങ്ങളെ കണ്ടു.
യൂത്ത് പാലം രണ്ടാമത്തെ കപ്പിൾ
വൈകിയ ഒരു രാത്രി, ചാറ്റൽ മഴ ഒഴിഞ്ഞ നേരത്ത് ഒരു സോമറ്റൊ ടെലിവേറി പയ്യൻ അവരെയും കടന്നു കുറച്ച് മുന്നിലായി ബൈക്ക് നിർത്തി. പിന്നെ കുറച്ചു കഴിഞ്ഞു മുന്നോട്ട് പോയി തിരിച്ച് വന്നു വീണ്ടും അവിടെ നിന്നു. പയ്യൻ ഫോൺ എടുത്തു ഒന്നു രണ്ടു വട്ടം ആരെയോ വിളിക്കുന്നുണ്ട്.
"അല്ല ആഗ്നസേ പാലത്തിൽ നിന്നു ആരേലും പറഞ്ഞ ഓർഡർ ആണോ?"
"എടാ ജോഫി, എന്നാലും എന്തായിരിക്കും ആ അഡ്രസ് ? നമ്മടെ അഡ്രസ്സ് എന്താകും ടാ?"
എതിർ ഭാഗത്ത് ഉള്ള ജോഡിയെ കണ്ട ജോഫി അവളോട് പറഞ്ഞു.
യൂത്ത് പാലം രണ്ടാമത്തെ കപ്പിൾ.
അത് പറഞ്ഞു രണ്ടു പേരും കുറെ ചിരിച്ചു.
മാസങ്ങൾ കടന്നു പോയി.പിന്നീട് അവർക്ക് തിരക്ക് ആയതോടെ അവിടെ നിന്നു സംസാരിക്കാൻ ഒന്നും സമയം കിട്ടാതെ ആയി. എന്നാലും ചായ കുടിച്ചു വെറുതെ പാലം കടന്നു അപ്പുറം വരെ പോയി തിരിച്ചു വരും. കുറ്റിച്ചെടി നിന്ന കാട് പിടിച്ച പറമ്പ് വെട്ടി തെളിക്കപ്പെട്ടു. ചതുപ്പ് നിലത്തിന് അറ്റത്ത് പതിയെ മണ്ണ് അടിച്ചു ഒരു പ്ലോട്ട് ആക്കിയിട്ടുണ്ട്.
ജോഫിനും ആഗ്നസും പാലം കടന്നു വണ്ടി യു ടേൺ എടുത്തു. യൂത്ത് പാലം രണ്ടാമത്തെ കപ്പിൾ നിന്ന ഭാഗത്തു ബൈക്കില് നീങ്ങുന്ന അവരുടെ നിഴൽ തലോടി കടന്നു പോയി.
Comments
Post a Comment