ഉള്ളൊഴുക്ക്

 ക്രിസ്റ്റോ ടോമി എഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഉള്ളൊഴുക്ക്’. കറി & സൈനൈഡ് എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോകുമെന്ററിറി ചെയ്ത സംവിധായകൻ ആണ് ക്രിസ്റ്റോ. 

സിനിമയുടെ പ്രമേയവും അവതരണവും തികച്ചും വേറിട്ടു നിൽക്കുന്നു. ഒരു മഴ പെയ്തു തുടങ്ങുന്നു. അതിന്റെ ശക്തി കൂടി വരുന്നു. അത് പെയ്തു വെള്ളം കയറുന്നതു ഒരു മരണവീട്ടിലാണ്. മോർച്ചറിയിൽ മരിച്ചു കിടക്കുന്നയാളെ വീട്ടിൽ പ്രാർഥന ചൊല്ലി അടക്കുവാൻ പറ്റാത്ത അനിശ്ചിതാവസ്ഥയുള്ള വീട്. 

അതെസമയം അയാളുടെ ഭാര്യയായ അഞ്ചുവിന്റെ ഉള്ളിൽ ആശങ്കയുടെയും ആഗ്രഹങ്ങളുടെയും ഉള്ളോഴുക്കുക്കൂടി ഉണ്ടാകുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് മാത്രം വഴങ്ങി ഇഷ്ടമിലാത്ത ഒരാളുടെ ഒപ്പം ജീവിക്കേണ്ടി വന്ന അഞ്ചു അവൾ ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാൻ തീരുമാനിക്കുന്നതു ആ മരണവീട്ടിൽ മറ്റൊരു സങ്കർഷാവസ്ഥയ്ക്ക് വഴി വെക്കുന്നു. അഞ്ജുവിന്റെ കാര്യത്തിലും ആ മരണവീടുപ്പോലെ ഒരു അനിശ്ചിതമായ അവസ്ഥ ഉണ്ടാകുന്നു. സിനിമ എന്ന നിലയിൽ ഓരോ കഥാപ്പാത്രത്തിനും കൃത്യമായ സവിശേഷതയും വ്യക്തതയും നൽകിയാണ് തിരക്കഥയുടെ പോക്ക്.  

അഞ്ജുവിനെ ചുറ്റി നിലക്കൊള്ളുന്ന അവളുടെ അടുത്ത ആളുകൾ അഞ്ചുവിന്റെ കാര്യത്തിന് ഒരു വാദപ്രതിവാദം നടത്തുന്നുണ്ട്. അവളുടെ മറുപടികൾ കേട്ട എല്ലാവരും ഓരോ പ്രതിവാദങ്ങൾ ഉന്നയിക്കുന്നു. കാഴ്ച്ചക്കാർ എന്ന നിലയിൽ സിനിമ കാണുന്ന ഓരോരുത്തരുമാണ് ആ ന്യായങ്ങളെ വിലയിരുത്തേണ്ടതു. അതിന് സിനിമ അവസരം കൊടുക്കുന്നു. എന്നാൽ മുന്നോട്ട് പോകെ അഞ്ചുവിന്റെ മനസ്സിലെ സങ്കർഷങ്ങളുടെ ഒഴുക്ക് അവളുടെ ചുറ്റും ഉള്ളവരിലേക്ക് പടർന്നു. ഓരോ കഥാപാത്രവും പതിയെ അവളെ കേൾക്കുന്നു. അത് പ്രേക്ഷകർ അംഗീകരിക്കുന്നോ എന്ന ചോദ്യം ഓരോ കാണിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഏറ്റവും ഒടുവിൽ അഞ്ചു താൻ ആഗ്രഹിച്ചപ്പോലെ തന്നെയുള്ള ജീവിതവസ്ഥയിലേക്ക് എത്തിയോ എന്നതിന്റെ ഉത്തരത്തിൽ സിനിമ അവസാനിക്കുന്നു. അത് ഏത് ജീവിതാവസ്ഥയിലേക്കാണ് എത്തിയത് എന്നതിനുള്ള ഉത്തരവും കാണികൾ തന്നെയാണ് പറയേണ്ടത്.

എടുത്ത് പറയേണ്ടതാണ് ഓരോ അഭിനേതാവിൻ്റെയും മികവ്. കൂടാതെ സിനിമയുടെ ചേരുവകകളായ മ്യൂസിക്,ക്യാമറ,ആർട്ട് എന്നിവ ഒക്കെ മികച്ചു നിന്നത് സിനിമയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.


Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക