ഇൻഫിനിറ്റി (കവിത)
കോശ കേന്ദ്രത്തിൽ
ഒരു കൂന.
ചത്ത കോശത്തിലും
ചില ചിട്ടവട്ടങ്ങൾ.
കൈകളിൽ കുളിരറ്റ
എഴുന്ന രോമങ്ങൾ.
ഒരു ദീർഘനിശ്വാസത്തിൻ്റെ
സ്മരണ.
ചെളി കുണ്ടിൽ ഞെട്ടറ്റുവീണ
പഴുത്ത കുടംപ്പുളി.
വായു പുറംത്തള്ളുന്ന
ചെറിയ കുമിളയിൽ
ഊറിയിറങ്ങി അതിൻ്റ കറ.
കറുത്തവാവിൽ
സ്വപ്നം പടുത്തുയർത്തിയ
നിർമിതിയിലെ ശില്പവശ്യത
നിഴലിച്ച നീണ്ട ദിനം.
Comments
Post a Comment