a 2 + b 2 = c 2 (കവിത)
കഴുത്തിൽ ടൈധരിച്ച ഒരു മനുഷ്യൻ
ചോദിച്ചു "എന്താണ് തന്റെ സമവാക്യം?"
അയാൾ പറഞ്ഞു.
"പത്താം ക്ലാസ്സിൽ പഠിച്ച പൈഥഗോറസ്
സൂത്രം പത്തുക്കൊല്ലങ്ങൾക്കിപ്പുറം
ചീഞ്ഞളിഞ്ഞിരിക്കുന്നു".
തന്റെ പോക്കറ്റിൽ
നിന്നും അയാളുടെ കൂട്ടുകാരിയുടെ
ചിത്രം കാണിച്ചു.
വീണ്ടു ചോദിച്ചു.
"നിന്റെയി കൂട്ടുക്കാരി എവിടെ?"
"എന്റെ കൂട്ടുകാരി കവിതയാണ്"
അത് കേട്ട് ടൈധാരി പൊട്ടിച്ചിരിച്ചപ്പോൾ
അയാളുടെ വായിലെ തുപ്പലുകൾ
പുറത്തേക്ക് ചിതറി.
ആ നേരവും അയാളുടെ
കൂട്ടുകാരിയായ കവിത
നിലയില്ലാക്കയത്തിൽ
കൈകളും കാലുകളും
ഇട്ടടുപ്പിക്കുകയായിരുന്നു.
നീന്താൻ അറിയാത്ത അയാൾ
തന്റെ പ്രിയതമ പിടയുന്നത്
നോക്കി വാവിട്ടുക്കരഞ്ഞു കരയിൽ നിന്നു.
നിലത്ത് വരകളുള്ള വരയിലൂടെ
ഭ്രാന്തൻ എന്നലറിക്കൊണ്ട്
ടൈധാരി നടന്നുപ്പോയി.
അയാൾ വരയില്ലാതെ
നടക്കുന്ന കൂട്ടരുടെ വശത്തേക്കും.
അയാളുടെ വശത്ത് ആളുകൾ കൂട്ടി ഇടിച്ചു വീഴുന്നുണ്ട്.
വീണ മുറിവുകൾ ഉണങ്ങിയ
അവരുടെ ദേഹത്ത് പുതിയവ ഉണ്ടാകുന്നുണ്ട്.
Comments
Post a Comment