കവിത

എഴുതപ്പെടട്ടെ കവിതകൾ, മഷികളാല്ലല്ലാത്ത,രക്തത്താലുള്ളവ.
രക്തത്താൽ എഴുതപ്പെട്ട വരികളിൽ
കണ്ണുനീർ വീഴും.

കവിതയുടെ കാടുകൾ.
കാടുകളിൽ അലയുന്ന
നിഴലുകൾ പോലെ
കണ്ണുനീർ ഒഴുകി
കവിത ആർദ്രമാവട്ടെ.

രക്തമുള്ള ഓരോ മനുഷ്യനും 
എഴുതുന്ന കവിതകളിൽ
കണ്ണുനീർ വീണ് കുതിർന്നു
തണുപ്പ് ഉണ്ടാവുന്നു.

തണുപ്പുള്ള ഓരോ മനുഷ്യരും
പരസ്പരം ആലിംഗനത്തിലെത്തുന്നു. 
ആലിംഗനത്തിൽ കരുണയുടെ
ചൂട് ഉണ്ടാവുന്നു.
കവിത പടരട്ടെ.




Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക