പട്ടം(കവിത)

കാലം ഉരുളും ചക്രത്തിൽ
തന്നെയും പിന്നെയും 
വരുന്ന തിരകൾപ്പോൽ
ചര്യകൾ,ജീവിതചര്യകൾ.
മേഘം ഒഴുകും, മേഘം പോൽ
സ്വപ്പ്നങ്ങൾ പാറി പോകുന്നു വാനിൽ.
നൂലു വിട്ട് പട്ടം പറന്നു പോകെ 
ഞാൻ കാണുന്നു
പൊട്ടിയ നൂലെൻ്റെ മനസ്സ്.
ചിരിക്കുന്ന മുഖംമൂടിക്കൊണ്ട്
ഞാൻ ഒളിപ്പിച്ച കണ്ണുനീർ.
ഓടുന്ന ലോകത്ത് 
നിൽക്കുന്ന ഞാൻവീഴെ
ചവിട്ടുന്നു ആളുകൾ.
കടിച്ചമർത്തി ആ വേദന.


Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക