നിഴൽ(കഥ)

തണൽമരത്തിൽ നിന്നും നിഴലുകൾ നിലത്ത് വീണു. ഇളംകാറ്റിൽ നിഴലുകൾ നൃത്തം ചെയ്തു. വീപിഷ് അതിന് ചുവട്ടിൽ ഇരുന്നു. താൻ പതിവായി തൻ്റെ പ്രണയിനികളുമായി പരസ്പരം സംസാരിക്കുകയും സമയം ചിലവിടകയും ചെയ്തിരുന്ന തണലിൽ നാളുകൾക്ക് ശേഷം. ഉള്ളിൽ അടക്കം ചെയ്തിരുന്ന ഓർമകളും അതിൻ്റെ വികാരങ്ങളും ശവപ്പെട്ടി തുറന്നു പുറത്ത് വന്നു. കാലത്തിൻ്റെ കൈകളാൽ തുരുമ്പിച്ചത് എന്ന് താൻ വിചാരിച്ച മുഖം. ദ്യുതിയുടെ മുഖം. 

അസ്വാതന്ത്ര്യങ്ങളെ സ്വാതന്ത്ര്യമാക്കി പുതിയ ലോകത്ത് എല്ലവരെയും പോലെ നിലനിന്നിരുന്ന കാലത്ത് അവസാനവർഷം ദ്യുതി ഗസ്റ്റ് ലക്ചറർ ആയിട്ടാണ് വന്നത്. ദ്യുതിയുടെ കണ്ണുകളിൽ, ആദ്യമായി ഒരു മനുഷ്യൻ്റെ കണ്ണിൻ്റെ ആഴങ്ങളിൽ ഒളിപ്പിക്കപ്പെട്ട നിഗൂഡത കണ്ട് അവൻ അത്ഭുതപ്പെട്ടു. അതിൻ്റെ രഹസ്യങ്ങൾ അറിയുവാൻ അവൻ ആഗ്രഹിച്ച അഭിനിവേശത്തിൻ്റെ പാരമ്യത്തിൽ ഒരിക്കൽ സ്റ്റാഫ് റൂമിൽ ആരും ഇല്ലാതിരുന്ന സമയത്ത് ദ്യുതിയുടെ കണ്ണുകളിൽ തീഷ്ണത, അത് തേടുന്ന വീപിഷിൻ്റെ കണ്ണുകളെ തിരിച്ചറിഞ്ഞു. ദ്യുതിയുടെ ചുണ്ടുകളിലൂടെ നിഗൂഢതയുടെ രഹസ്യങ്ങൾ വീപിഷ് നേടിയെടുത്തു. പിന്നിട് പരസ്പരം വാക്കുകൾ ഇല്ലതെ മറ്റാർക്കും സാധ്യമല്ലത്ത രീതിയിൽ ആരും അറിയാതെ അവർ പരസ്പരം കണ്ണുകളിലൂടെ മനസ്സിലാക്കുകയും ചെയ്തു. വാക്കുകൾ അധ്യാപികക്കും വിദ്യാർത്ഥിക്കും മത്രമുള്ളവ ആയിരുന്നു.

ഒരു ദിവസം കണ്ണുകളിൽ ഒരു മുന്നറിയിപ്പുമില്ലാതെ ദ്യുതി കോളേജിൽ നിന്നും പോയ്മറഞ്ഞു. നിഗൂഢതയുടെ വിത്ത് അവൻ്റെ ഹൃദയത്തിന് സമ്മാനിച്ചു ദ്യുതി എവിടേക്കോ പോയി. അവസാന വർഷത്തിൻ്റെ അന്ത്യം വരെ വിപീഷ് തന്നിലേക്കു കടന്നു വന്ന ഓരോ പെൺകുട്ടികളെ പ്രണയിക്കുകയും ചെയ്തു. വാക്കുകളിലൂടെ ഉള്ള പ്രണയം എളുപ്പമായിരുന്നു അവന്.

മരത്തണലിൽ ഇരുന്ന വീപിഷ് ഉയർത്തെഴുന്നെറ്റ ദ്യുതിയുമായി കണ്ണുകളിലൂടെ സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു.

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക