തത്സമയം ഞാൻ(ദൃക്സാക്ഷി വിവരണ കഥ)

വെള്ളക്കടലാസ് എടുത്ത് മുന്നിൽ വച്ച് ഞാൻ എന്ത് എഴുതും എന്ന ആശങ്കയിൽ ഇരുന്നു. എന്നാൽ പിന്നെ ഈ കാത്തിരുപ്പിൽ തുടങ്ങി ഒരു ദൃക്സാക്ഷി വിവരണം ആയിക്കോട്ടെ. അതേ ഞാൻ കാത്തിരുന്നു. അതു വേറെ ഒരു വരി ആയിരിക്കുന്നു. ഇനി അത് മറ്റൊരു വരി ആയി എന്നാക്കി ഒരു വരി കൂടി എഴുതി നീളം കൂട്ടി പുഷ്പിച്ചു വിജനമ്പിപ്പിക്കാമെങ്കിലും ആ പണി സ്റ്റീഫൻ ചെയ്യില്ല. ഒരു മാതിരി പരീക്ഷക്ക് എസ് എ എഴുതുന്നത് പോലെ. സത്യത്തിൽ അതൊക്കെ ടീച്ചേഴ്സ് വായിച്ചിരുന്നോ. എന്റെ അക്ഷരത്തിന്റെ വടിവും ആകാരപ്രകൃതിയും വച്ച്, ഏത് ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മ ഇരട്ട വരി ബുക്ക് മേടിക്കാൻ പറഞ്ഞ എന്റെ അക്ഷരം. ആ മുഴുവൻ ഏതേലും ടീച്ചേഴ്സ് വായിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവരോട് നന്ദി പറയണോ, അതോ ക്ഷമ പറയണോ. ആ കാലം കുറെ കടന്നു പോയി. 'കാലമേ സാക്ഷിയായി', ബാക്കി വരി അറിയില്ല. ബാക്കി മ്യൂസിക് വച്ചോ അല്ലാതെയോ അറിയാവുന്നവർ പൂരിപ്പിക്കുക. ഓ ലറ്റ് മീ കമ് ടു ദി പോയിന്റ്. ഈ അവസരത്തിൽ ഞാൻ ഒരിക്കൽ ആൻസെർ പേപ്പർ കൈയിൽ വിലങ്ങനെ വച്ച് തൂക്കിനോക്കി ഒത്തിട്ടുള്ളത് കൊണ്ട് നല്ല മാർക് ഇട്ടു തന്ന ഗുരുവിനെ സ്നേഹത്തോടെ സ്മരിച്ച് എഴുത്ത് തുടർന്നു. റൂമിൽ ലൈറ് കത്തുന്നു ,ട്യൂബ് ലൈറ്റ്. ഫാൻ കറങ്ങുന്നു, മൂന്നു ലീഫ്. ഞാൻ ഇവിടെ ഇരുന്ന് എഴുതുന്നു. ഇത് എന്തു ദൃക്‌സാക്ഷി വിവരണമാണ് എന്നു ചിന്തിക്കുന്ന വായനക്കാർ ഉണ്ടെങ്കിൽ.
എന്റെ ബോധത്തിൽ ഉയരുന്ന ചിന്തകളെ തലച്ചോറ് വഴി കൈവിരലുകളിൽ എത്തിച്ചു ചലിപ്പിക്കുന്ന വലിയ പ്രക്രിയയാണ് ഇത്. അന്തസ് ഉണ്ട്,വിളച്ചിൽ എടുക്കാൻ ഞാൻ ഇല്ല. ഇനി അതിൽ തെറ്റുത്തോന്നുന്നവർക്ക് ഇൻസ്റ്റായിലോ വാട്സപ്പിലോ മെസേജ് അയക്കാം. എഫ് ബി യിൽ മെസഞ്ചറിൽ വരിവാനില്ലൊരുനാളും ആ വഴിവക്കിൽ. പരസ്യമായി കമെന്റ് ബോക്സിൽ വന്നു തെറി പറയരുതെ. തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു. ഞാൻ എം.ടി, ഒ വി വിജയൻ, മുട്ടത്തുവർക്കി, വി കെ എൻ, ബഷീർ ഒന്നും അല്ല. മാധവിക്കുട്ടിയോ,അരുന്ധതിയോ, കെ ആർ മീരയെ അല്ലാത്ത സുന്ദരികളായ യുവതികൾക്ക് എന്റെ ഐക്യദാർഢ്യം. പിന്നെ അങ്ങനെ ആകില്ല എന്ന് ആർക്കറിയാം. അപ്പോൾ ഒരു പേജിൽ കവിഞ്ഞുള്ള വിമർശനങ്ങൾ എനിക്കും സുന്ദരികളായ യുവതികൾക്കും പരസ്യമായോ രഹസ്യമായോ സമർപ്പിക്കാം. അസരപിശക് ഉണ്ടാക്കരുത് എന്നഞാൻ അപേക്ഷിക്കുന്നു. അപ്പോൾ അയാൾ എഴുതി കൊണ്ടിരുന്നു. അകമ്പടി ആയി ഒരു നല്ല പാട്ട് കേട്ട്, ഭംഗിക്ക് ചേർക്കാൻ. ക്ഷമിക്കുക, ഇനി ഒരു പാട്ട് കേൾക്കാൻ ഉള്ള ജീവൻ എന്റെ ഫോണിൽ ഇല്ല. ഞാൻ പോയി മൊബൈൽ കുത്തിയിട്ടു ഒരു മനോഹരമായ പാട്ട് വെച്ചു. എഴുത്ത് നിർത്തി പാട്ട് കേൾക്കാൻ ഞാൻ പോയി.

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക