അനോക്ഷി(കഥ)
തലേദിവസം കമ്പനി വക ഒരുലോഡ് വർക്കുകൾ തീർത്ത് ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീണ ഗിരീഷ് ഒരു കാരണവും ഇല്ലാതെ ഞെട്ടി എഴുന്നേറ്റു. ഇരുട്ട് കയറിയ ഭിത്തിയിൽ കണ്ണുകൾ എന്തോ തിരയുന്നത് പോലെ ഒന്ന് പരതി. ആരോ തന്നെ ഈ അസമയത്ത് തേടുന്നു. അവൻ എഴുന്നേറ്റു പുറത്ത് ഇറങ്ങി നിശ്ചലമായ നഗര വഴിയിലൂടെ നടന്നു. നഗരം കടന്ന് ഗ്രാമത്തിലേക്ക് അവന്റെ കാലുകൾ സഞ്ചരിച്ചപ്പോൾ ദേഹം ഉരുകി വിയർപ്പു തുള്ളികൾ കാൽ വിരൽ വിടവുകളിലൂടെ ഇടുക്കി ഡാം ഷട്ടറുകൾ വഴി വെള്ളം പോകുന്നത് പോലെ ഒഴുകി. എന്തോ വലിയ ഇൻഫോർമേഷൻ വഹിച്ച് ആരോ തന്നെ അനോക്ഷിക്കുന്നതായി ഗിരിഷിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എത്ര ജിഗാ ബൈറ്റുകൾ ഉണ്ടാവും അത്, അതോ ടെറാ ബൈറ്റോ. തലേന്ന് കണ്ട ബ്രാഡ്പിറ്റ് മൂവി 'ഫൈറ്റ് ക്ലബ്ബ്' ഏകദേശം രണ്ടു ജി ബി ഉണ്ടായിരുന്നു. എച് ഡി പ്രിന്റ് ആയിരുന്നു അത്. സിനിമ കണ്ടു അവൻ മനസിലായ കാര്യങ്ങൾ കൂട്ടുകാരന്മാരുമായി പങ്കിടാൻ തയാറായില്ല.
കാലുകൾ നഗരത്തിൽ നിന്നും ഗ്രാമവഴികളിലേക്ക് നീങ്ങി. ഇരുട്ട് കനത്ത് വന്നു. ആനയോളം വലിപ്പം വരുന്ന ആ വിവരവും ആയി തന്നെ അന്വോക്ഷിക്കുന്ന മനുഷ്യനെ, താൻ അന്വോക്ഷിക്കുന്ന മനുഷ്യനെ കാണാതെ അയാൾ വ്യാകുലപ്പെട്ടപ്പോൾ ദൂരെ ഒരു വലിയ വെട്ടം. ആ വിജനതയിൽ ഒറ്റപ്പെട്ട ഒരു പോസ്റ്റ് ബൾബ് പോലെ. എന്തോ സൂചനയാണെന്ന് തോന്നിയ ഗിരീഷ് കൗതുകതത്തോടെ അവിടേക്ക് ചെന്നു. അടുക്കും തോറും വെട്ടം ചെറുതായി വന്നു. അസ്വാഭാകികതയുടെ സ്വാഭാകികത ഉൾക്കൊണ്ട് വെട്ടത്തിന്റെ കീഴിൽ എത്തിയപ്പോൾ ചെറുതായി വായുവിൽ നിന്നു കത്തുന്ന തന്റെ കൃഷ്‌ണമണി വലിപ്പമുള്ള ഒരു മൊട്ടുവെട്ടം. അയാൾ അതിലേക്ക് നോക്കി. ഒരു വെള്ള നിറമുള്ള ചെറിയ ഈയംപ്പാറ്റ അതിന്റെ ചുറ്റിലും വട്ടം പറക്കുന്നു. ആ പ്രാണി മൊട്ടു വെട്ടത്തിലേക്ക് കൂപ്പുകുത്തി. അതിൽ നിന്നും അതിന്റെ രണ്ടു ചിറകുകൾ താഴേക്ക് പെറ്റു വീണു. ആ ചിറകുകൾ അന്തംവിട്ട് മുകളിലേക്ക് നോക്കി നിന്ന് ഗിരീഷിന്റെ നെറ്റിയിൽ പതിച്ചു. ഗിരീഷ് ആ ചിറകുകൾ രണ്ടു കൈകളിൽ എടുത്തപ്പോൾ അതു വളർന്നു വലുതാകാൻ തുടങ്ങി. തന്റെ ഭാരത്തെ ഉയർത്തുവാൻ തക്ക വലിപ്പമുള്ള ആനറാഞ്ചി പക്ഷിക്ക് സമാനമായ ചിറകുകൾ. ആ ചിറകുകൾ അയാളുടെ കൈകളിൽ കൂടി ചേർന്നു. തന്റെ അസ്ഥികളോടും പേശികളോടും അനുഭാവം പ്രാപിച്ച ചിറകുകൾ ചലിപ്പിച്ചു അവൻ പറന്നു.
ഗിരിഷ് അവിടെ ആകെ പറന്നു നോക്കി. പെട്ടന്ന് അവന്റെ കണ്ണിൽ താഴെ ഒരു തീക്കനൽജ്വാല. അവൻ അവിടെക്ക് പറന്നിറങ്ങി. തീക്കനൽ ചൂടേറ്റ് അവന്റെ ചിറകുകൾ പൊടിഞ്ഞു വീണു. കാറ്റ് വീശിയപ്പോൾ ഒന്ന് ആളി കത്തിയ കനൽ വെട്ടത്തിൽ അവിടെ ഒരാൾ ഇരിക്കുന്നതും അയാളുടെ സമീപം കത്തി പൊടിഞ്ഞു വീണ രണ്ടു ചിറകുകളും ഗിരിഷ് കണ്ടു. ഗിരിഷ് ജിജ്ഞാസയോടെ അപരിചിതന്റെ അടുത്തേക്ക് നീങ്ങി. പരിചയമുള്ള കണ്ണുകൾ, മൂക്ക്, ചുണ്ട്, നെറ്റി, ചെവി, തലമുടി, കൈകൾ, കാലുകൾ, ഉടൽ. ഒരേ സ്വത്തമുള്ള രണ്ടുപേർ.
Comments
Post a Comment