മാനസിക രോഗം(ലേഖനം)

ഹോസ്പിറ്റലിൽ ഇന്നലെ പോയപ്പോൾ ഒരു കാഴ്ച്ച കണ്ടു.മാനസിക രോഗ വിഭാഗത്തിന്റെ മുമ്പിൽ വച്ചായിരുന്നു.ഒരു ചെറുപ്പക്കാരനെ അവിടെ ഡോക്ടറിനെ കാണിക്കാൻ വന്നിരിക്കുകയാണ്. 4 പേരോളം ഉണ്ട്.
രോഗികൾ കുറഞ്ഞ ഡിപ്പാർട്ട്‌മെന്റ് ആയതിനാൽ ഡോക്ടർ അപ്പോൾ എവിടെയോ ആയിരുന്നു.അയാൾക്ക്  ഏതെങ്കിലും ഒരു മാനസിക വ്യതിയാനം ആയിരിക്കും. അമിതമായ ഏതെങ്കിലും വികാരങ്ങൾ ആവാം.
കൂടെ വന്ന ആളുകളുടെ പെരുമാറ്റം ആണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.

 അയാളുടെ ചേട്ടൻ അയാളോട്‌ ദേഷ്യപ്പെട്ടു,അടങ്ങി ഇരുന്നോളണം എന്നു പറയുന്നു. അവിടെ നിൽക്കുന്നത് കൊണ്ട് അപമാന ഭാരം കൊണ്ട്. മറ്റുളവരാൽ ഭ്രാന്തനാക്കപ്പെട്ടു നിൽക്കുന്ന അവിടെ നിന്നും ചെറുപ്പക്കാരൻ പതിയെ മാറി പോകുന്നുണ്ട്. ആ സമയം കൂടെ ഉള്ള മറ്റൊരാൾ അയാളുടെ കോളറിന് കുത്തി പിടിക്കുന്നു. അയാളുടെ കയ്യിൽ മുറുക്കി പിടിക്കുന്നു. ഇതിനിടയിലും വളരെ സംയമനത്തോടെ പെരുമാറുന്ന ഒരാളും ഉണ്ടായി.

എന്താണ് ഇതിനൊക്കെ കാരണം. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ. സിനിമകളിൽ മറ്റും കാണുന്ന കോമളിത്തരം, അല്ലെകിൽ ഭയപ്പെടുത്തുന്ന ഒരാൾ എന്നൊക്കെ ഉള്ള കാഴ്ച്ചപ്പാട് അല്ല, ഒരു മാനസിക രോഗി എന്നുള്ളതാണ് വസ്തുത. അതിനു പല വക ഭേദങ്ങൾ ഉണ്ട്. ഓരോ മനുഷ്യനും വ്യക്തിപരമായി ഉള്ള കാരണങ്ങൾ ഉണ്ട്. ഓരോ മനുഷ്യനും അവന്റെ മാനസിക നിലയിൽ വ്യത്യസ്തൻ ആണ്. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. കുട്ടികൾ മുതൽ വലിയവർ വരെ അനുഭവിക്കുന്ന മാനസിക വേദനകൾ ഒക്കെ അതിന്റെ പരുധിയിൽ വരുന്നുണ്ട്. ഒരുപക്ഷേ ഒന്നു തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ ഉള്ള ആളുകൾ ഉണ്ടാവും. അതൊക്കെ ഈ മേഖലയിൽ വരുന്നവ തന്നെ ആണ്. ഒരു പക്ഷെ നല്ലൊരു കേളവിക്കാരൻ നല്ലൊരു മരുന്നാണ് പലർക്കും.

സമൂഹം ഈ വക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കുറച്ചു വകതിരിവുക്കൊണ്ട് വേണം. ഒരുപക്ഷേ അയാളിൽ ബലം പിടിക്കേണ്ടി വന്നത് ഈ വക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള വിവരമില്ലായ്മ തന്നെ ആവും കാരണം.


Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക