കാലം(കവിത)


വിപത്ത് പിണഞ്ഞു,
ദൈവങ്ങൾ ഓടിയൊളിച്ചു.
രേഖകളിട്ട രാജ്യങ്ങളെ
രേഖയില്ലാത്തൊരു കീടം
ആക്രമിച്ചു.
കുറച്ചു നേരം
മനുഷ്യനൊന്നൊതുങ്ങി.
വിരിയാത്ത പൂക്കൾ
വിരിഞ്ഞു.
വിരുന്നത്തി ചില
ജീവികൾ.
പുകയില്ല നഗരങ്ങളിൽ
തെളിവെള്ളം നദികളിൽ.
തിരിച്ചു വരാം
തിരിച്ചറിവോടെ.
ആരോഗ്യത്തോടെ.


Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക