'The Social Dilemma' ഡോക്യൂമെന്ററി(ലേഖനം)
നെറ്റ്ഫ്ലിക്സ് ഡോകുമെന്ററി 'സോഷ്യൽ ഡിലെമ' കാണാനിടയായി. സോഷ്യൽ മീഡിയയുടെ ചില പിന്നാമ്പുറം കാര്യങ്ങൾ ആണ് അതിൽ ഉള്ളത്.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആരും വിചാരിക്കാത്ത കാര്യങ്ങൾ. ഫേസ്ബുക്ക്, ട്വിറ്റെർ,ജിമെയിൽ,യൂട്യൂബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരും തുടക്കക്കാരും ഒക്കെ അതിനെപ്പറ്റി സംസാരിക്കുന്നു.
സത്യത്തിൽ സോഷ്യൽ മീഡിയ ഒരു ഫ്രീ സേവനമാണ് എന്നാണ് എല്ലാവരും മനസിലാക്കിയിരിക്കുന്നത്. ഇങ്ങനെ സേവിച്ചിട്ടു സുക്കറണ്ണനും ബാക്കി ഉള്ളവർക്കൊക്കെ എന്തു ഗുണം എന്നത് ഒരു ചോദ്യം തന്നെയാണ്. യഥാർത്ഥത്തിൽ അതിന്റെ ഉത്തരം അറിയണമെങ്കിൽ മറ്റു ചില വിവരങ്ങൾ ശ്രദ്ധിച്ചാൽ മതി. അതെ ഈ സാമൂഹിക മാധ്യമങ്ങൾ ഓരോ നിമിക്ഷവും നമ്മളെ നിരീക്ഷിക്കുകയാണ്. നമ്മുടെ ഓരോ ക്ലിക്കും, ബ്രൗസ് ചെയ്യുന്ന ഓരോ ഡേറ്റയും റീഡ് ആകുന്നു. നാം സെർച്ച് ചെയ്യുന്ന കാര്യങ്ങൾ, നമ്മൾ പോകുന്ന സ്ഥലങ്ങൾ, നാം കാണുന്ന ഓരോ യൂട്യൂബ് വീഡിയോയും എന്നതൊക്കെ ഈ വലിയ ശൃംഖലയുടെ കൈകളിൽ ഭദ്രമായിട്ടുണ്ട്. ഈ വിവരങ്ങൾ തന്നെ ആണ് ആ സേവനക്കാരുടെ ലക്ഷ്യം. കോടി മനുഷ്യരുടെ വിവരങ്ങൾ. ഈ വിവരങ്ങൾ വെച്ചു ഓരോ ആളുകൾക്കും ഓരോ മാതൃക ഉണ്ടാക്കുന്നു. നാം എന്താണ് ചിന്തിക്കുക എന്നു കൃത്യമായി ഈ മാതൃക വഴി മനസിലാക്കപ്പെടും. അതിനുവേണ്ടി സോഫ്റ്വെറുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് .
ഇതൊക്കെ ആർക്കാണ് ഉപയോഗപ്രദമാവുക. അതു കുത്തകക്കമ്പനികൾക്കാണ്. ഈ വിവരങ്ങൾ ഒക്കെ ഇവർക്ക് സോഷ്യൽ മീഡിയ ഉടമ വിൽക്കുന്നു. ഇതുവഴി ആളുകൾക്ക് അനുയോജ്യമായി അവർ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ആളുകളുടെ മുന്നിലെത്തിക്കുന്നു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. നമ്മൾ എന്തെങ്കിലും ഒക്കെ ബ്രൗസ് ചെയ്യുന്നതിനിടെ വരുന്ന ഓരോ പരസ്യങ്ങളും കണ്ടാൽ അതൊക്കെ നമ്മൾക്ക് വേണ്ടി ഉള്ളത് പോലെ തന്നെ തോന്നും. ഓരോ ആളുകളുടെ ബ്രൗസിംഗിലും വ്യത്യസ്തമായ പരസ്യ സ്വഭാവം ആയിരിക്കും ഉള്ളത്. നാം ഇതിനെ പറ്റിയൊന്നും അറിയണം എന്നില്ല. 'നമ്മൾ,നമ്മൾ പോലും അറിയാതെ അധോലോകം ആയിരിക്കുന്നു ഷാജിയേട്ട'.
ഇനി ഈ ശൃംഖലയുടെ നിലനിൽപ്പിനു വേണ്ടി ഇവർ ചെയ്യുന്ന കാര്യങ്ങൾ. ഇതിനു പല മാർഗങ്ങൾ ആവിഷ്കരിക്കുന്നു. മുഖ്യമായും യുവാക്കൾ ആണ് ഇവരുടെ ലക്ഷ്യം. ഇതൊരു സൈക്കോളജിക്കൽ രീതിയാണ്. ഫേസ്ബുക്കിൽ ഒക്കെ വരുന്ന പല പുതിയ ഫീച്ചറുകൾ ഒക്കെ ഇതിന്റെ ഭാഗം ആണ്. ഇമോജികൾ പുതിയ ഒരു അപ്ഡേഷൻ ആയിരുന്നില്ലേ. ലൈക്ക് ബട്ടൺ, ടാഗ് ഓപ്ഷൻ ഒക്കെ കലാകാലങ്ങൾ ആയി വന്ന ഫീച്ചറുകൾ ആണ്. അതുപോലെ മറ്റു മീഡിയകളിലും.വാട്സ്സ്ആപ്, ഇൻസ്റ്റാഗ്രാം സ്റ്റേറ്റസ് ഒക്കെ ഓരോ ഫീച്ചറുകൾ ആണ്.
നമ്മുടെ യുവാക്കൾ ഓരോരുത്തരുടെയും ഒരു വ്യക്തിത്വം ആവശ്യപ്പെടുന്നു. അതിനായി അവർ സമുഹത്തിന്റെ സമ്മതിദാനം പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ലൈക്കുകൾക്ക് വേണ്ടി അവർ ആഗ്രിഹിക്കപ്പെടുന്നു. ടാഗുകളിലും, സ്റ്റാറ്റസുകളിലും ഒക്കെ ഉൾപ്പെടുന്നത് നമ്മുക്ക് ചെറിയ തോതിൽ എങ്കിലും ആനന്ദം നൽകുന്നു. നാം അവിടെ ഒക്കെ വിലയുള്ളവർ ആകുന്നുണ്ട് എന്ന ഒരു ചിന്തയുണ്ട് ആ മേഖലകളിൽ. വിവരശേഖരണം എന്നതിനേക്കാൾ ഉപരി ഉത്തേജനം എന്ന നിലയിൽ കാര്യങ്ങൾ എത്തുമ്പോൾ ആരും അറിയുന്നില്ല. അതു പിന്നീട് അടിമത്തത്തിൽ എത്തിപ്പെടാം. ഇതൊരു ഡ്രഗ് പോലെ തന്നെയാണ്. പുതിയ പുതിയ ഫീഡുകൾ ഓരോ നിമിഷവും വന്നു കൊണ്ടിരിക്കുമ്പോൾ അതു നമ്മളെ പിടിച്ചിരുത്തും. ഇങ്ങനെ പോകുക വഴി ഇതൊക്കെ പല മാനസിക പിരിമുറുക്കത്തിലേക്ക് കൊണ്ടുപ്പോകുന്നു. സോഷ്യൽ മീഡിയ ലോകത്തുനിന്നും പുറത്തു വരുമ്പോൾ മറ്റൊരു ലോകം ആവും പ്രത്യക്ഷമാവുക. അവിടെ ആശയക്കുഴപ്പവും നിരാശയും ഉണ്ടാവാം. ഒരു പക്ഷെ ആത്മഹത്യ വരെ നയിക്കുന്ന വിഷാദരോഗത്തിനു വഴി ഒരുക്കുക വരെ ആവാം ഈ പറഞ്ഞ കാര്യങ്ങൾ.
പിന്നെ മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു ഈ മീഡിയകളുടെ ഇടപെടൽ. രാഷ്ട്രീയ ഇടപെടലുകൾ ഒന്നാണ്. ഉദാഹരണത്തിന് മ്യാൻമ്മാറിലെ റോഹ്യൻകൻ പലായനം. അവിടെ ഒരു പുതിയ മൊബൈൽ ഉപഫോക്താവിനും കണക്ഷനുകൾക്ക് ഒപ്പം ഫേസ്ബുക് അക്കൗണ്ടും നൽകി. മുസ്ലിം വിരുദ്ധത അതിൽ പരത്തിയാണ് പാലയത്തിനു ആക്കം കൂട്ടിയത് എന്നു പറയുന്നുണ്ട് ഡോക്യൂമെന്ട്രിയിൽ. കൂടാതെ അമേരിക്കൻ ഇലക്ഷൻ വിജയത്തിന് ഫേസ്ബുക് ഇടപെടൽ ഉണ്ടായിട്ടുണ്ട്. അതിനെപ്പറ്റിയുള്ള മറ്റൊരു ഡോക്യൂമെന്റ്ർറി 'The Great Hack' നേറ്റഫ്ലിക്സിൽ തന്നെ ഉണ്ട്. ലോകരാജ്യങ്ങളിൽ എല്ലാം തന്നെ ഓൺലൈനായി സോഷ്യൽ മീഡിയ വഴിയുള്ള ഇലക്ഷൻ പ്രചാരണത്തിന് പ്രത്യേക ഏജൻസികൾ തന്നെ ആണ് ഉള്ളത്. ടിറ്ററിൽ പങ്കുവെക്കുന്ന ഒരോ കള്ള ഫീഡുകളും സത്യത്തെക്കാൾ പല മടങ്ങു പ്രചരിക്കപ്പെടുന്നു എന്നാണ് ഡോക്യൂമെന്ട്രിയിൽ പറയുന്നത്.
ഡോക്യൂമെന്ററിയുടെ അവസാനം ആ ജോലിക്കാരും സ്ഥാപകരും ഒക്കെ ചില നിർദേശങ്ങൾ വെക്കുന്നു. ഒരു മിനിമം വയസ്സ് കണ്ടെത്തണം സോഷ്യൽ മീഡിയ രൂപീകരണത്തിന്. കൂടാതെ തങ്ങളുടെ മക്കളെ ഈ മീഡിയകളിൽ കൂടുതൽ വ്യാപൃതരാക്കാൻ തങ്ങൾ ആഗ്രിഹിക്കുന്നില്ല എന്നും. ഇതിൽ നിന്നൊക്കെ അതിന്റെ ഗൗരവം നമ്മൾക്ക് മനസ്സിലാക്കാം.
ഇതൊക്കെ ആണെങ്കിലും ഇന്റർനെറ്റ് ഇല്ലാത്ത ലോകം നമ്മൾക് സാങ്കല്പികം അല്ല. നല്ല രീതിയിൽ ഉള്ള ഉപയോഗം നമ്മൾക്ക് ഗുണകരം തന്നെ ആണ്. അതുപോലെ സോഷ്യൽ മീഡിയകൾ ഒരു വിവരസഞ്ചയം തന്നെ ആണെന്നതിൽ സംശയം ഒന്നും ഇല്ല. ഇതും ഡോക്യൂമെന്ററി പറഞ്ഞുവക്കുന്നു.
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറയുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഡോക്യൂമെന്ട്രി പറ്റുന്നവർ കാണുക.ഇതിൽ കൂടുതൽ അറിയാൻ ആഗ്രിഹിക്കുന്നവർ 'The Great Hack' കൂടി കാണുക.
Comments
Post a Comment