ഒളിച്ചുക്കളി (കഥ)
ഉച്ചക്കത്തെ ഉണ് കഴിഞ്ഞു മിനിമോളെ നീട്ടിവിളിച്ചു എൽദോച്ചൻ.നെഞ്ചത്ത് കേറി കിടക്കണം അപ്പ എന്ന് പറഞ്ഞു ഓർഡർ ഇട്ടേക്കുവാ അവൾ.എന്ന പിന്നെ കൊച്ചിനെ ഒന്ന് കൊഞ്ചിച്ചേക്കാം എന്ന് വച്ചു.ഒന്ന് വിളിച്ചു,പിന്നേം പിന്നേം വിളിച്ചു.ഒന്നിലും പിഴച്ചു,മൂന്നിലും പിഴച്ചു.കൊച്ചിനെ കാണാനില്ല.കെട്ടിയോള് സാറാമ്മ നെഞ്ചത്തടിച്ചു കരയാനും തുടങ്ങി.വീടിന്റെ വെളിമ്പ്രദേശത്തും ഉള്ളിലും ഒക്കെ പരുതിയിട്ടും കൊച്ചിന്റെ പൊടിയും ഇല്ല പുകയും ഇല്ല.അയൽ വീട്ടിലേക്ക് ഓടി അച്ചുപെണ്ണിനോട് ചോദിച്ചു.അച്ചു പെണ്ണ് അച്ചോ എന്ന് വച്ചതേ ഉള്ളു.മണ്ണപ്പം ചുട്ടു സന്തോഷമായി പിരിഞ്ഞതാ.അമ്മ കൊടുത്ത മാങ്ങാ പൂളും കഴിച്ചുകൊണ്ടു സ്ഥലം വിട്ടതാ.നാരായണി പോലീസിനെ ഒന്നറിയിച്ചാലോ എന്ന നിർദേശം വച്ചു.മിനിമോൾ ഇവിടെ എവിടേലും കാണും,ഒന്ന് നോക്കാൻ വാ നാരായണി എന്നായി സാറാമ്മ .അച്ചുമോൾ ഞാനും വരാം എന്ന് പറഞ്ഞു.എന്നിട്ടു വേണം ഇനി നിന്നെ അനോഷിക്കാൻ വേറെ ആളെ വിടാൻ എന്ന് പറഞ്ഞു നാരായണി വിലക്കി.നാരായണി തഞ്ചത്തിൽ സാറാമ്മ കാണാതെ പുരക്ക് അടുത്തുള്ള കിണറ്റിൽ ഒന്ന് എത്തി നോക്കി.ആശ്വാസം.കുറെ പറത്തവളകൾ പൊങ്ങികിടക്കുനതെ ഉള്ളു.ഇതൊന്നും അറിയാതെ നാരായണിയുടെ കെട്ടിയോൻ കുഞ്ഞൻ കേറി വന്നത്.കുഞ്ഞൻ സംഭവം എല്ലാം കേട്ട്.നിന്ന നിൽപ്പിൽ തിരിഞ്ഞു ഓടി.പിന്നെ വന്നത് ഒരു സ്വാമിയും ആയിട്ടാണ്.നാട്ടിൽ ഹിമാലയ സാനുക്കളിൽ നിന്നും വന്ന സ്വാമിയുടെ കുറെ അത്ഭുത വിദ്യകൾ കണ്ടു കേറി വന്നതായിരുന്നു കുഞ്ഞൻ.ഏതായാലും ആള് പോകുന്നതിനു മുൻപ് അദ്ദേഹത്തെ കണ്ടു കാര്യം പറഞ്ഞു.സ്വാമി ഏതായാലും വന്നു.എൽദോച്ചാൻ ആദ്യം ഒന്ന് ഇടഞ്ഞു.കണ്ട സ്വാമിമാർക്കു നിരങ്ങാൻ ഉള്ളതല്ല ഈ വീട് എന്ന് പറഞ്ഞു.അപ്പോൾ തന്നെ സ്വാമി കൈ ഉയർത്തി വായുവിൽ നിന്നും കുറച്ചു ഭസ്സ്മം എടുത്തു.ഏതായാലും എൽദോച്ചാൻ അതിൽ വീണു.സ്വാമിനിയുടെ കൈൽ നിന്നും ക്ഷമാപണം മേടിച്ചു.മിനിമോൾക്കു എന്തോ അത്യാഹിതം പറ്റിയെന്നും പറഞ്ഞു പൂജ ആരംഭിച്ചു.വീടിന്റെ ഉള്ളിൽ നടും തളത്തിൽ തീ പൂട്ടി.തീയിൽ നിന്നും പുക ഉയർന്നു പൊങ്ങാൻ തുടങ്ങി.പുക ഉയർന്നു പൊങ്ങിയ സമയത്ത് തട്ടുംപ്പുറത് നിന്നും ചുമ കേൾക്കാൻ തുടങ്ങി.എൽദോച്ചാൻ കേറി നോക്കിയപ്പോൾ മിനിമോൾ.ഉച്ചക്ക് അവിടെ കേറിയ മിനിമോൾ എൽദോച്ചാന്റെ പഴയ കളിപ്പാട്ടങ്ങൾ ഒക്കെ കണ്ടു കണ്ണുമഞ്ഞളിച്ചു അവിടെ അങ്ങ് കിടന്ന് ഉറങ്ങി പോയി.പതിയെ വലിയാൻ നോക്കിയാ സ്വാമി അവിടെ കേറി വന്ന ഭരതൻ സ് ഐ യുടെ കൈൽ ആയിരുന്നു.എൽദോച്ചാൻ സറാമ്മയുടെ എങ്ങലടി കേട്ട് നേരത്തെ പോലീസിൽ വിവരം അറിയിച്ചിരുന്നു.മിനിമോളുടെ വിവരം തിരക്കി വന്ന ഭരതന് സ്വാമിയുടെ കള്ളാ ലക്ഷണം കണ്ടു അപ്പോൾ തന്നെ കാര്യം പിടി കിട്ടി.ലക്ഷണ ശാസ്ത്രം പഠിച്ച കേമൻ ആണ്.മിനിമോൾക്ക് ഇതൊന്നും മനസിലായില്ല.ഏതായാലും ആസാമി അസമിൽ നിന്നും കുറച്ചു നുറുങ്ങാവിദ്യകൾ പഠിച്ചു വന്ന പണ്ട് നാടുവിട്ട ഒരു നാട്ടുകാരൻ ആയിരുന്നു എന്ന് പിന്നെ വിശദമായ ചോദ്യം ചെയ്യലിൽ പിടികിട്ടി.
Comments
Post a Comment