ഡിങ്കൻ(കഥ)
ഈ പെരുമഴയത്ത് ശ്വാനൻ ഡിങ്കൻ വീണ്ടും കൂടു ചാടി.കമ്പി വലയിലെ തുരുമ്പിച്ച ഭാഗത്ത് ഉണ്ടാക്കിയ പൊത്ത് വഴി.മേലാസകലം മുറിവുകൾ ആണ്.പിന്നെ അവന്റെ കഴുത്തിൽ തൊടൽ ഇട്ടു കൂട്ടിൽ കെട്ടി.അതി വിദഗ്ദ്ധമായി അവൻ കഴുത്തുരി എടുത്തു,തന്റെ കുഴൽ കഴുത്തുകൾ .കുടുക്കുകൾ ഊരുന്നതിൽ മിടുക്കൻ ആണ്.ഇവനെ വച്ചു ഒരു മാജിക് ഷോ തന്നെ നടത്താം. കോവിഡ് അല്ലേ ഓൺലൈനായി തന്നെ ആയിക്കോട്ടെ.എനിക്കണേൽ പണി ഇല്ലാണ്ട് വരുമാനം മുട്ടി നിൽക്കുകയാണ്.ഒരു പ്രകടനത്തിനു തലക്കൊന്നു തൊള്ളായിരത്തിതൊണ്ണൂറ്റിയൊമ്പത് രൂപ.കൂട്ടിൽ പൂട്ടി ഇടും.കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ തിണ്ണയിൽ ചവിട്ടിയിൽ ചുരുണ്ടു കിടക്കണുണ്ടാവും.ഒന്നും സംഭവിക്കാത്ത മട്ടിൽ.അമ്മ വന്നു പുലഭ്യം പറഞ്ഞു അവനെ ഓടിക്കും.അടി കിട്ടാണ്ട് ഒന്നു പുറത്തേക്കു കുതിക്കും.അമ്മ വീട്ടിൽ ഉളളിൽ കയറുമ്പോൾ അവൻ വീണ്ടും അവനു സ്ത്രീധനം കിട്ടിയ ചവിട്ടിയിൽ കയറി കിടക്കും.പിന്നെ പോട്ടെ എന്നു വച്ചു ഞാൻ തിണ്ണയിൽ അവനു കുറച്ചു നേരം കമ്പനി കൊടുക്കും.ഒരു കട്ടൻ കുടിച്ചു അവനോട് സൊറ പറയും.മഴ ആസ്വദിക്കും.
Comments
Post a Comment