Posts

Showing posts from June, 2023

ലൂസിഡ് ഡ്രീം (കഥ)

 ഉറക്കത്തിന്റെ കൈകൾ പിടിച്ചുവലിക്കുന്നത് ബോധ്യപ്പെട്ട അഖിൽ തന്റെ മസ്തിഷ്കത്തിലെ ആ ദിവസത്തെ അവസാന കാഴ്ച്ച അനുഭവത്തിലേക്ക് കയറിക്കൂടി. തനിക്ക് ഉണ്ടായ ആ കാഴ്ചയുടെ കടിഞ്ഞാൺ അഖിൽ ഏറ്റെടുത്തിരിക്കുന്നു. അബോധമനസും ബോധമനസും സന്നിവിപ്പിച്ച അനുഭൂതി. സമാസമം കരുത്തുള്ള  രണ്ടു ടീം ഒരു വടംവലി നടത്തുന്നത് പോലെ.  ഒരു വൈകിയ രാത്രിയിൽ സുന്ദരമായ ഒരു തെരുവ്. ഇലകളിൽ തുള്ളികൾ പറ്റിയ മരങ്ങൾ നിറഞ്ഞ അതിന്റെ നിരത്തുകൾ. മഴ പെയ്തു തളം കെട്ടി കിടക്കുന്ന അതിന്റെ വഴികളിൽ പതിയുന്ന തെരുവ് വെളിച്ചത്തിന്റെ മഞ്ഞ നിറം, തണുത്ത കാറ്റിൽ തന്റെ സിഗരറ്റിൽ നിന്നും പുകചുരുളുകൾ വമിപ്പിച്ചു ജാക്കറ്റിന്റെ ചൂട് കെട്ടിപ്പിടുത്തമേറ്റു അഖിൽ നടന്നു. തെരുവിനോട് ചേർന്ന കായലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളിൽ  നിശാപ്പാർട്ടികളുടെ ആരവം നേർത്തു കേൾക്കാം.  അഖിൽ നടന്നു ഒരു ഇരുനില കെട്ടിടത്തിന് കീഴിൽ വന്നു നിന്നു. വാസ്തു നൈപുണ്യം നിറഞ്ഞു നിലക്കുന്ന ആ കെട്ടിടത്തിന്റെ ഭിത്തിയിൽ കൊത്തുപണികൾക്ക് ഇടയിൽ ഒരു തുറന്ന ജാലക വാതിൽ. കർട്ടൺ വിരികൾ വകഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്ന ഷെർലിയെ അവൻ അവിടെ കണ്ടു. ഷെർലി അവനെ കണ്ട മാത്രയിൽ എഴുന്നേറ...

ഇൻഫിനിറ്റി (കവിത)

കോശ കേന്ദ്രത്തിൽ ഒരു കൂന. ചത്ത കോശത്തിലും ചില ചിട്ടവട്ടങ്ങൾ. കൈകളിൽ കുളിരറ്റ   എഴുന്ന രോമങ്ങൾ. ഒരു ദീർഘനിശ്വാസത്തിൻ്റെ സ്മരണ. ചെളി കുണ്ടിൽ ഞെട്ടറ്റുവീണ  പഴുത്ത കുടംപ്പുളി. വായു പുറംത്തള്ളുന്ന  ചെറിയ കുമിളയിൽ  ഊറിയിറങ്ങി അതിൻ്റ കറ. കറുത്തവാവിൽ സ്വപ്നം പടുത്തുയർത്തിയ നിർമിതിയിലെ ശില്പവശ്യത  നിഴലിച്ച നീണ്ട ദിനം.

a 2 + b 2 = c 2 (കവിത)

കഴുത്തിൽ ടൈധരിച്ച ഒരു മനുഷ്യൻ  ചോദിച്ചു "എന്താണ് തന്റെ സമവാക്യം?"  അയാൾ പറഞ്ഞു.  "പത്താം ക്ലാസ്സിൽ പഠിച്ച പൈഥഗോറസ് സൂത്രം പത്തുക്കൊല്ലങ്ങൾക്കിപ്പുറം  ചീഞ്ഞളിഞ്ഞിരിക്കുന്നു".  തന്റെ പോക്കറ്റിൽ  നിന്നും അയാളുടെ കൂട്ടുകാരിയുടെ  ചിത്രം കാണിച്ചു.  വീണ്ടു ചോദിച്ചു.  "നിന്റെയി കൂട്ടുക്കാരി എവിടെ?" "എന്റെ കൂട്ടുകാരി കവിതയാണ്" അത് കേട്ട്  ടൈധാരി പൊട്ടിച്ചിരിച്ചപ്പോൾ  അയാളുടെ വായിലെ തുപ്പലുകൾ  പുറത്തേക്ക് ചിതറി.  ആ നേരവും അയാളുടെ  കൂട്ടുകാരിയായ കവിത നിലയില്ലാക്കയത്തിൽ കൈകളും കാലുകളും  ഇട്ടടുപ്പിക്കുകയായിരുന്നു.  നീന്താൻ അറിയാത്ത അയാൾ തന്റെ പ്രിയതമ പിടയുന്നത്  നോക്കി വാവിട്ടുക്കരഞ്ഞു കരയിൽ നിന്നു.  നിലത്ത് വരകളുള്ള വരയിലൂടെ ഭ്രാന്തൻ എന്നലറിക്കൊണ്ട്  ടൈധാരി നടന്നുപ്പോയി.  അയാൾ വരയില്ലാതെ   നടക്കുന്ന കൂട്ടരുടെ വശത്തേക്കും.  അയാളുടെ വശത്ത് ആളുകൾ കൂട്ടി ഇടിച്ചു വീഴുന്നുണ്ട്.  വീണ മുറിവുകൾ ഉണങ്ങിയ അവരുടെ ദേഹത്ത് പുതിയവ ഉണ്ടാകുന്നുണ്ട്.