അനോക്ഷി(കഥ)
തലേദിവസം കമ്പനി വക ഒരുലോഡ് വർക്കുകൾ തീർത്ത് ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീണ ഗിരീഷ് ഒരു കാരണവും ഇല്ലാതെ ഞെട്ടി എഴുന്നേറ്റു. ഇരുട്ട് കയറിയ ഭിത്തിയിൽ കണ്ണുകൾ എന്തോ തിരയുന്നത് പോലെ ഒന്ന് പരതി. ആരോ തന്നെ ഈ അസമയത്ത് തേടുന്നു. അവൻ എഴുന്നേറ്റു പുറത്ത് ഇറങ്ങി നിശ്ചലമായ നഗര വഴിയിലൂടെ നടന്നു. നഗരം കടന്ന് ഗ്രാമത്തിലേക്ക് അവന്റെ കാലുകൾ സഞ്ചരിച്ചപ്പോൾ ദേഹം ഉരുകി വിയർപ്പു തുള്ളികൾ കാൽ വിരൽ വിടവുകളിലൂടെ ഇടുക്കി ഡാം ഷട്ടറുകൾ വഴി വെള്ളം പോകുന്നത് പോലെ ഒഴുകി. എന്തോ വലിയ ഇൻഫോർമേഷൻ വഹിച്ച് ആരോ തന്നെ അനോക്ഷിക്കുന്നതായി ഗിരിഷിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എത്ര ജിഗാ ബൈറ്റുകൾ ഉണ്ടാവും അത്, അതോ ടെറാ ബൈറ്റോ. തലേന്ന് കണ്ട ബ്രാഡ്പിറ്റ് മൂവി 'ഫൈറ്റ് ക്ലബ്ബ്' ഏകദേശം രണ്ടു ജി ബി ഉണ്ടായിരുന്നു. എച് ഡി പ്രിന്റ് ആയിരുന്നു അത്. സിനിമ കണ്ടു അവൻ മനസിലായ കാര്യങ്ങൾ കൂട്ടുകാരന്മാരുമായി പങ്കിടാൻ തയാറായില്ല. കാലുകൾ നഗരത്തിൽ നിന്നും ഗ്രാമവഴികളിലേക്ക് നീങ്ങി. ഇരുട്ട് കനത്ത് വന്നു. ആനയോളം വലിപ്പം വരുന്ന ആ വിവരവും ആയി തന്നെ അന്വോക്ഷിക്കുന്ന മനുഷ്യനെ, താൻ അന്വോക്ഷിക്കുന്ന മനുഷ്യനെ കാണാതെ അയാൾ വ്യാകുലപ്പെട്ടപ്പോൾ ദൂ...