'The Social Dilemma' ഡോക്യൂമെന്ററി(ലേഖനം)
നെറ്റ്ഫ്ലിക്സ് ഡോകുമെന്ററി 'സോഷ്യൽ ഡിലെമ' കാണാനിടയായി. സോഷ്യൽ മീഡിയയുടെ ചില പിന്നാമ്പുറം കാര്യങ്ങൾ ആണ് അതിൽ ഉള്ളത്.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആരും വിചാരിക്കാത്ത കാര്യങ്ങൾ. ഫേസ്ബുക്ക്, ട്വിറ്റെർ,ജിമെയിൽ,യൂട്യൂബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരും തുടക്കക്കാരും ഒക്കെ അതിനെപ്പറ്റി സംസാരിക്കുന്നു. സത്യത്തിൽ സോഷ്യൽ മീഡിയ ഒരു ഫ്രീ സേവനമാണ് എന്നാണ് എല്ലാവരും മനസിലാക്കിയിരിക്കുന്നത്. ഇങ്ങനെ സേവിച്ചിട്ടു സുക്കറണ്ണനും ബാക്കി ഉള്ളവർക്കൊക്കെ എന്തു ഗുണം എന്നത് ഒരു ചോദ്യം തന്നെയാണ്. യഥാർത്ഥത്തിൽ അതിന്റെ ഉത്തരം അറിയണമെങ്കിൽ മറ്റു ചില വിവരങ്ങൾ ശ്രദ്ധിച്ചാൽ മതി. അതെ ഈ സാമൂഹിക മാധ്യമങ്ങൾ ഓരോ നിമിക്ഷവും നമ്മളെ നിരീക്ഷിക്കുകയാണ്. നമ്മുടെ ഓരോ ക്ലിക്കും, ബ്രൗസ് ചെയ്യുന്ന ഓരോ ഡേറ്റയും റീഡ് ആകുന്നു. നാം സെർച്ച് ചെയ്യുന്ന കാര്യങ്ങൾ, നമ്മൾ പോകുന്ന സ്ഥലങ്ങൾ, നാം കാണുന്ന ഓരോ യൂട്യൂബ് വീഡിയോയും എന്നതൊക്കെ ഈ വലിയ ശൃംഖലയുടെ കൈകളിൽ ഭദ്രമായിട്ടുണ്ട്. ഈ വിവരങ്ങൾ തന്നെ ആണ് ആ സേവനക്കാരുടെ ലക്ഷ്യം. കോടി മനുഷ്യരുടെ വിവരങ്ങൾ. ഈ വിവരങ്ങൾ വെച്ചു ഓരോ ആളുകൾക്കും ഓരോ മാതൃക ഉണ...