മുംബൈവാല
ബിടെക് പഠനം ഒക്കെ കഴിഞ്ഞു വീട്ടിൽ ഇരുപ്പായിട്ട് ഒരു കൊല്ലം ആയി.ജോലി ഒന്നും ആയിട്ടും ഇല്ല.അങ്ങനെ ഒക്കെ ഇരുന്നപ്പോൾ ആണ് ജൂലൈ 14-നു അമലും,ആൽബിൻ-പീറ്ററും ധ്യാനം എന്ന പ്ലാൻ മാറ്റി മുംബൈ വരെ പോകാൻ പ്ലാനിട്ട് എന്നെ വിളിക്കുന്നത്.അമലിന്റെ കസിൻ തോമു അവിടെ ഉണ്ട്.എണ്ണിപ്പറക്കി നോക്കിയപ്പോൾ കൈയിൽ ഒരു 300 രൂപ.പിന്നെ ഒന്നും നോക്കില്ല ഇന്റർവ്യൂ എന്ന് പറഞ്ഞു അമ്മേടെ കൈയിൽ നിന്ന് ഒരു 500-രൂപയും ചേട്ടന്റെ കൈയിൽ നിന്ന് എ.ടി.എം കാർഡും കൈപ്പറ്റി എറണാകുള൦ സൗത്തിലേക്കു.ഏകദേശം ഒരു ദിവസം തികച്ചുള്ള യാത്ര വേണം.11 മണിയുടെ മംഗലാപുരം ട്രെയിൻ കേറി,മുന്ന് പേർക്കു 345 രൂപ ജനറൽ ടിക്കറ്റിൽ.കേറി ഇരിക്കാനുള്ള സീറ്റ് ഒന്നും ഇല്ല.പിന്നെ ചാലക്കുടി പോട്ടയിൽ യഥാർത്ഥ ധ്യാനം കൂടാൻ പോയ കുറച്ചു പിള്ളേരെ കിട്ടി സംസാരിക്കാൻ.നിൽപ്പോടു നിൽപ്പ്.രണ്ടു മൂന്ന് സ്റ്റേഷൻ കഴിഞ്ഞു അവരിലൊരാൾ തലകറങ്ങി വീണു.അടുത്ത സ്റ്റേഷനിൽ ആളെ ഡിസബിലിറ്റി കംപാർട്മെന്റിലേക്ക് ഒരുവന്റെ കൂടെ മാറ്റിച്ചു.പീറ്ററിനും അമലിനും ഇത് പുതിയ അനുഭവം ആണ്.പണ്ട് ഞാൻ കോഗർണ്ണക്കു പോയിട്ടുണ്ട് ജനറലിൽ.അന്ന് കിടക്കാൻ സ്‌ഥലം കിട്ടാഞ്ഞിട്ട് ഭായിയോട് പറഞ്ഞു സീറ്റ് പങ്കിട്ട...