Posts

Showing posts from June, 2022

കവിത

എഴുതപ്പെടട്ടെ കവിതകൾ, മഷികളാല്ലല്ലാത്ത,രക്തത്താലുള്ളവ. രക്തത്താൽ എഴുതപ്പെട്ട വരികളിൽ കണ്ണുനീർ വീഴും. കവിതയുടെ കാടുകൾ. കാടുകളിൽ അലയുന്ന നിഴലുകൾ പോലെ കണ്ണുനീർ ഒഴുകി കവിത ആർദ്രമാവട്ടെ. രക്തമുള്ള ഓരോ മനുഷ്യനും  എഴുതുന്ന കവിതകളിൽ കണ്ണുനീർ വീണ് കുതിർന്നു തണുപ്പ് ഉണ്ടാവുന്നു. തണുപ്പുള്ള ഓരോ മനുഷ്യരും പരസ്പരം ആലിംഗനത്തിലെത്തുന്നു.  ആലിംഗനത്തിൽ കരുണയുടെ ചൂട് ഉണ്ടാവുന്നു. കവിത പടരട്ടെ.

കുഴിയും പൊത്തും(കഥ)

ചിന്മയൻ മുഷിപ്പ് മാറ്റുവാൻ വെറുതെ പറമ്പിലേക്കിറങ്ങി നടക്കുകയാണ്. പെട്ടെന്ന് ഒരു പട്ടിയുടെ കുര എവിടെ നിന്നോ നിർത്താതെ കേൾക്കാൻ തുടങ്ങി. അയാൾ കുര കേൾക്കുന്ന ഭാഗത്തേക്ക് നടന്നു. പറമ്പിലെ ആരും പോകാത്ത ഒരു അതിരിൽ നിന്നാണ് കുര കേൾക്കുന്നത്. കാട് കേറി ഇരുട്ട് കനം വച്ചു കിടക്കുന്ന ആ ഭാഗത്തുകൂടി ചിന്മയൻ അവിടെ കിടന്ന ഒരു വടികൊണ്ട് വഴി വകഞ്ഞു. അവിടെ ചെന്നപ്പോൾ കുഴിയിൽ കിടക്കുന്ന ഇട്ടുക്കുറുപ്പിൻ്റെ അരുമയായ സുധമോൾ. തൂവെള്ളരോമങ്ങളാൽ അനാവൃതമായ സുധ കുഴിയിൽ അകപ്പെട്ടിരിക്കുന്നു. പണ്ട് പണ്ടെന്ന് പറഞാൽ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യരെ തവള പോലെ ഇരുത്തി അടക്കം ചെയ്ത ഒരു കല്ലുക്കുഴിയുടെ അവശിഷ്ടമാണ്. രണ്ടാൾ പൊക്കമുള്ള കുഴിയിലേക്ക് പാമ്പുകളെപ്പോലെ ഇഴഞ്ഞു കിടക്കുന്ന വയസൻ വേരുകൾ. പറമ്പിൽ അവിടെയിവിടെയായി ഇതുപോലുള്ള കുഴികൾ കുറെയുണ്ട്. ഈ പ്രാചീന ശവകുടീരത്തിൽ പ്രത്യേക പൂജ കഴിപ്പിച്ചു സുപ്രസിദ്ധ തന്ത്രി ഗോപലാചാരി പ്രേത ഭൂതാതികളെ ഒഴിപ്പിച്ചിട്ടുമുണ്ട്. സുധമോൾ ഇട്ടുകുറുപ്പിൻെറ നായയാണ്. അസൽ വിദേശി. അവളെയൊന്ന് തൊട്ടു താലോലിക്കാൻ പോയിട്ട് പേര് വിളിക്കാൻ കൂടി കുറുപ്പ് ആരെയും അനുവദിക്കില്ല. കൂടാതെ ഹസ്കി ഇനത്തിൽപ്പെട്ട ...