Posts

Showing posts from March, 2022

നിഴൽ(കഥ)

തണൽമരത്തിൽ നിന്നും നിഴലുകൾ നിലത്ത് വീണു. ഇളംകാറ്റിൽ നിഴലുകൾ നൃത്തം ചെയ്തു. വീപിഷ് അതിന് ചുവട്ടിൽ ഇരുന്നു. താൻ പതിവായി തൻ്റെ പ്രണയിനികളുമായി പരസ്പരം സംസാരിക്കുകയും സമയം ചിലവിടകയും ചെയ്തിരുന്ന തണലിൽ നാളുകൾക്ക് ശേഷം. ഉള്ളിൽ അടക്കം ചെയ്തിരുന്ന ഓർമകളും അതിൻ്റെ വികാരങ്ങളും ശവപ്പെട്ടി തുറന്നു പുറത്ത് വന്നു. കാലത്തിൻ്റെ കൈകളാൽ തുരുമ്പിച്ചത് എന്ന് താൻ വിചാരിച്ച മുഖം. ദ്യുതിയുടെ മുഖം.  അസ്വാതന്ത്ര്യങ്ങളെ സ്വാതന്ത്ര്യമാക്കി പുതിയ ലോകത്ത് എല്ലവരെയും പോലെ നിലനിന്നിരുന്ന കാലത്ത് അവസാനവർഷം ദ്യുതി ഗസ്റ്റ് ലക്ചറർ ആയിട്ടാണ് വന്നത്. ദ്യുതിയുടെ കണ്ണുകളിൽ, ആദ്യമായി ഒരു മനുഷ്യൻ്റെ കണ്ണിൻ്റെ ആഴങ്ങളിൽ ഒളിപ്പിക്കപ്പെട്ട നിഗൂഡത കണ്ട് അവൻ അത്ഭുതപ്പെട്ടു. അതിൻ്റെ രഹസ്യങ്ങൾ അറിയുവാൻ അവൻ ആഗ്രഹിച്ച അഭിനിവേശത്തിൻ്റെ പാരമ്യത്തിൽ ഒരിക്കൽ സ്റ്റാഫ് റൂമിൽ ആരും ഇല്ലാതിരുന്ന സമയത്ത് ദ്യുതിയുടെ കണ്ണുകളിൽ തീഷ്ണത, അത് തേടുന്ന വീപിഷിൻ്റെ കണ്ണുകളെ തിരിച്ചറിഞ്ഞു. ദ്യുതിയുടെ ചുണ്ടുകളിലൂടെ നിഗൂഢതയുടെ രഹസ്യങ്ങൾ വീപിഷ് നേടിയെടുത്തു. പിന്നിട് പരസ്പരം വാക്കുകൾ ഇല്ലതെ മറ്റാർക്കും സാധ്യമല്ലത്ത രീതിയിൽ ആരും അറിയാതെ അവർ പരസ്പരം കണ...

ജീവികൾ(കഥ)

പ്രസാദ് കുഞ്ഞുട്ടിയുടെ കിണറിലേക്ക് എത്തി നോക്കിയപ്പോൾ ഇരുട്ട് മാത്രം. ഒന്നുകൂടി എത്തിനോക്കിയപ്പോൾ ഇരുട്ടിനുള്ളിൽ ഇരുട്ടിൻ്റെ കൃഷ്ണമണി പോലെ വെള്ളം വേറിട്ടുനിന്നു. എത്ര ശ്രമിച്ചിട്ടും തൻ്റെ നിഴൽ പോലും കാണാൻ പറ്റാത്ത ഇരുട്ടു കിണർ. ഇരുട്ടിനുളിൽ നിഗൂഢമായ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന ഒരു തോന്നൽ. ചുറ്റിലും കല്ലുകളുടെ വലയം ഉണ്ടെങ്കിലും ചെറുക്കൻ കടന്നു വന്നപ്പോൾ കുഞ്ഞുട്ടിയും അതിൻ്റെ പിന്നാലെ വന്നു. ചെറുക്കന് പോലും സംരക്ഷണം നൽകാൻ കഴിയാത്ത വലയത്തിന് പ്രസാദിൻ്റെ മുട്ടിൻ്റെ പകുതി പോക്കമെ ഉള്ളൂ. ചെറുക്കൻ്റെ കഴുത്തിൽ നേരിയ ഒരു കയർ വലയമുണ്ട്. നാല് മാസം പ്രായം ഉള്ള വെള്ള പാണ്ടുള്ള അത് കുഞ്ഞുട്ടിയുടെ ഓമനയായ നായയാണ്. പൊന്നോമനയായ ചെറുക്കൻ പ്രസാദിൻ്റെ പുതിയ പാൻ്റിൽ വന്നു കടിക്കുവാനും മാന്തുവാനും തുടങ്ങി. അതിൻ്റെ കുഞ്ഞുപ്പല്ലുകളും നഖങ്ങളും പാൻ്റിനോട് തോറ്റുപ്പിന്മാറി. കുഞ്ഞുട്ടി അതുക്കണ്ട് ചെറുക്കനെ കൈയിൽ എടുത്ത് അവൻ്റെ കൂട്ടിൽ കൊണ്ടുവന്നു വച്ചു. ചെറുക്കൻ അവൻ്റെ കൂട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് പായയിൽ ചുരുണ്ടു മറിഞ്ഞു. കൂട്ടിൽ  ഇട്ടതിൻ്റെ പ്രതിഷേധമാണ്. പ്രസാദിനെ കുഞ്ഞുട്ടി അകത്തേക്ക് ക്ഷണിച്ചു. ...

ബിനുവിൻ്റെ യാത്ര (കഥ)

നനഞ്ഞുക്കിടന്ന മണൽത്തരികളിൽ തിരകൾ വീണ്ടും വീണ്ടും കടന്നുവന്നുക്കൊണ്ടിരുന്നു. തീരത്തിരുന്ന ബിനുവിന് ബിയർ ബോട്ടിലിൽ അവസാനം പതഞ്ഞുക്കെട്ടുന്ന ലഹരി പോലെ തോന്നിപ്പിച്ചു ആ കാഴ്ച്ച. ദൂരെ ചക്രവാളത്തിൽ സൂര്യൻ ചുറ്റിലേക്ക് വർണം വിതറി യാത്രയാവുകയാണ്. കടലിലേക്ക് അത് പതിയെ താഴ്‌ന്നുകൊണ്ടിരുന്നു. ആകാശത്ത് കടൽക്കാക്കകളുടെ ഇടയിൽ നൂലുവിട്ട് ഒരു പട്ടം പറക്കുന്നുണ്ട്. വരണ്ട മണലും നനഞ്ഞ മണലും അതിർത്തി പങ്കിടുമ്പോൾ വരണ്ടതിൻ്റെ ഭാഗം ആയിരുന്ന ബിനു പതിയെ എഴുന്നേറ്റ് അതിർത്തി ലംഘിച്ച് തൻ്റെ നഗ്നപാദങ്ങൾ നനവിൻ്റെ ലോകത്തിലേക്ക് എടുത്ത് വച്ചു. പാദങ്ങളിലൂടെ തണുപ്പ് ഇരച്ചുക്കയറിവന്നു. പതഞ്ഞുവന്ന തിരയുടെ ശക്തിയിൽ ബിനുവിൻ്റെ കാലുകൾ ചെറുതായി വിറച്ചു. ഓരോ തിരയും തൻ്റെ ചുവട്ടിലെ ഒരോ പിടി മണൽ പിൻവലിച്ചപ്പോൾ കടൽ തൻ്റെ ഉള്ളിലെ ഓരോ പിടി നോവുകളും ഏറ്റുവാങ്ങിയതായി ബിനു മനസ്സിലാക്കി. അവൻ്റെ ധമനികളിൽ ഓക്സിജൻ പ്രവഹിച്ചു. തണുത്ത കടൽക്കാറ്റിൻ്റെ കുളിരുപ്പറ്റി ഓരോ നോവുകളും ബിനു കടലിനു കൊടുത്തു. നോവുകൾ എല്ലാം കടലിനു കൊടുത്ത ബിനു പെട്ടെന്ന് അയാൾ അല്ലാതായി. പഴയ ബിനുവിനെ അയാൾക്ക് എത്ര ശ്രമിച്ചിട്ടും ഓർക്കാൻ പറ്റിയില്ല. തൻ്റെ നോവുകൾക...