Posts

Showing posts from January, 2021

മാനസിക രോഗം(ലേഖനം)

ഹോസ്പിറ്റലിൽ ഇന്നലെ പോയപ്പോൾ ഒരു കാഴ്ച്ച കണ്ടു.മാനസിക രോഗ വിഭാഗത്തിന്റെ മുമ്പിൽ വച്ചായിരുന്നു.ഒരു ചെറുപ്പക്കാരനെ അവിടെ ഡോക്ടറിനെ കാണിക്കാൻ വന്നിരിക്കുകയാണ്. 4 പേരോളം ഉണ്ട്. രോഗികൾ കുറഞ്ഞ ഡിപ്പാർട്ട്‌മെന്റ് ആയതിനാൽ ഡോക്ടർ അപ്പോൾ എവിടെയോ ആയിരുന്നു.അയാൾക്ക്  ഏതെങ്കിലും ഒരു മാനസിക വ്യതിയാനം ആയിരിക്കും. അമിതമായ ഏതെങ്കിലും വികാരങ്ങൾ ആവാം. കൂടെ വന്ന ആളുകളുടെ പെരുമാറ്റം ആണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.  അയാളുടെ ചേട്ടൻ അയാളോട്‌ ദേഷ്യപ്പെട്ടു,അടങ്ങി ഇരുന്നോളണം എന്നു പറയുന്നു. അവിടെ നിൽക്കുന്നത് കൊണ്ട് അപമാന ഭാരം കൊണ്ട്. മറ്റുളവരാൽ ഭ്രാന്തനാക്കപ്പെട്ടു നിൽക്കുന്ന അവിടെ നിന്നും ചെറുപ്പക്കാരൻ പതിയെ മാറി പോകുന്നുണ്ട്. ആ സമയം കൂടെ ഉള്ള മറ്റൊരാൾ അയാളുടെ കോളറിന് കുത്തി പിടിക്കുന്നു. അയാളുടെ കയ്യിൽ മുറുക്കി പിടിക്കുന്നു. ഇതിനിടയിലും വളരെ സംയമനത്തോടെ പെരുമാറുന്ന ഒരാളും ഉണ്ടായി. എന്താണ് ഇതിനൊക്കെ കാരണം. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ. സിനിമകളിൽ മറ്റും കാണുന്ന കോമളിത്തരം, അല്ലെകിൽ ഭയപ്പെടുത്തുന്ന ഒരാൾ എന്നൊക്കെ ഉള്ള കാഴ്ച്ചപ്പാട് അല്ല, ഒരു മാനസിക രോഗി എന്നുള്ളതാണ് വസ്തുത. അതിനു പല വക ഭേദങ്ങ...

കാലം(കവിത)

വിപത്ത് പിണഞ്ഞു, ദൈവങ്ങൾ ഓടിയൊളിച്ചു. രേഖകളിട്ട രാജ്യങ്ങളെ രേഖയില്ലാത്തൊരു കീടം ആക്രമിച്ചു. കുറച്ചു നേരം മനുഷ്യനൊന്നൊതുങ്ങി. വിരിയാത്ത പൂക്കൾ വിരിഞ്ഞു. വിരുന്നത്തി ചില ജീവികൾ. പുകയില്ല നഗരങ്ങളിൽ തെളിവെള്ളം നദികളിൽ. തിരിച്ചു വരാം തിരിച്ചറിവോടെ. ആരോഗ്യത്തോടെ.