Posts

Showing posts from April, 2026

മെട്രോ പൂച്ച

ഇടയ്ക്ക് ബോധം പോകുന്നുണ്ട്.  എന്തോ ഒക്കെ കാണുന്നു. വണ്ടി ഇടിച്ചു മരിച്ചു പോയ അമ്മയുടെ തലയിൽ നിന്നും തെറിച്ചു കിടന്ന ചോരപ്പാട് കണ്ടു.  മെട്രോയുടെ മുകളിലെ തൂണിൽ അകപ്പെട്ടിട്ട് എത്ര ദിവസം ആയി എന്നു ഓർമ്മ കിട്ടുന്നില്ല. മെട്രോയുടെ എൻട്രൻസ് ഭാഗത്ത് തണുത്ത തറയിൽ  കിടന്നു ഉറങ്ങാൻ നല്ല സുഖം ആണ്.  ഉണർന്നപ്പോ ആളുകളുടെ പിന്നാലെ അകത്തേക്ക് കയറി. ഇത് വരെ കാണാത്ത കാഴ്ചകൾ കാണാൻ തോന്നി, ആളുകളൊക്കെ എങ്ങോട്ട് പോകുന്നു എന്നറിയാനും.  വീസിലും അടിച്ച് ഒരാൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോ ട്രെയിൻ വരുന്ന വഴിയിലേക്ക് എടുത്തു ചാടി അയാളുടെ കൺവെട്ടത്തിൽ നിന്നും ഓടി മറഞ്ഞു. പിന്നെ അവിടെ നിന്നും കയറാൻ പറ്റിയില്ല. രക്ഷപ്പെടാൻ വല്ല വഴിയുണ്ടോ എന്നു നോക്കി കുറച്ച് ദൂരം വീണ്ടും മുന്നോട്ട് നടന്നു. ഒരേ പോലെ ഇരിക്കുന്ന നീണ്ട വഴി. പെട്ടെന്ന് ഒരു ട്രെയിൻ വരുന്നത് കണ്ടു. അത് എന്നെ വന്നിടിക്കും എന്നു തോന്നി.  ട്രെയിൻ അടുത്ത് വന്ന സമയം കുതറി മറിയപ്പോ കാല് വാഴുതി ഒരു വിടവിലേക്ക് വീണു. ആ വിടവിൽ കുടുങ്ങി പോയി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ. ട്രെയിൻ കടന്നു പോയി. എങ്കിലും മുകളിലേക്ക് കയറാൻ പറ്റുന്നില്ല...