ഉൽക്ക
ഷോട്ട് ഫിലിമിന്റെ മൂന്നാം ദിവസം വന്നുക്കൂടിയ അമലും, ജെറിയും. ജെറി ഷൂട്ടിംഗ് കാണുവാൻ എന്ന പേരിലും, അമൽ ഭാര്യ ബിബിത അഭിനയിക്കുന്നുണ്ട് എന്ന പേരിലുമാണ് വരവ്. ചുരുക്കം പറഞ്ഞാൽ കുമ്മന്നമടി. ഇരുവരും ആർട്ട് ടീമിനൊപ്പം ഡയറക്ടറുടെ ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ആർട്ട് ടീം അശോക്, പ്രേമേട്ടൻ, സാനു എന്നിവരെ കൂടാതെ ക്യാമറമാൻ ഹീൻസ്സ്, അവന്റെ അസിസ്റ്റന്റ് അപ്പു എന്നിവരാണ് അവിടെ പാർക്കുന്നത്. അപ്പു ഒഴികെ എല്ലാവരും പരസ്പ്പരം അറിയുന്ന കൂട്ടുകാർ തന്നെ. പ്രേമനെ ജെറി ആദ്യമായിട്ടാണ് കാണുന്നത്. ഈ സംഘ൦ പുഴയോരത്തെ ആ കാട് പിടിച്ച പറമ്പിൽ ഭ്രമയുഗത്തിലെപ്പോലെ ആ മോഡേൺ മനയിൽ അഭയം പ്രാപിച്ചു. മോഡേൺ മനയുടെ അകത്ത് നല്ല ചൂട് ആയതിനാൽ (കിടന്ന നേരത്ത് സാനു ഒഴികെ എല്ലാവരും മിനിമം മൂന്നുവട്ടം എഴുന്നേറ്റ് ആ രാത്രി ചൂടിനോട് കിന്നാരം പറഞ്ഞു). പ്രേമൻ ആ മനയുടെ മോഡേൺ തിണ്ണയിൽ പായ വിരിച്ചു. വട്ടപ്പായസമ്മേളനം ആരംഭിച്ചു. ക്യാമറ മേനോനും, അസിസറ്റന്റും അങ്ങ് ഡയറക്ട് ഡിപ്പാർട്ട്മെൻ്റ് സങ്കേതത്തിലെ വട്ടമേശ സമ്മേളനത്തിന് ശേഷം വൈകിയാണ് വന്നത്. അതിനാൽ മേനോൻ അലക്ക് തുടങ്ങിയിട്ടേയുള്ളൂ. അസിസ്റ്റന്റ് കുളിച്ച് കുട്ടപ്പൻ ആയി ആഹാ...