Posts

Showing posts from August, 2022

താഴെ മുകളിൽ (കഥ)

ഇരുട്ടിൻ്റെ വയറുത്തുളച്ച് കയറി വന്ന വെട്ടത്തിൻ്റെ വെടിയുണ്ട നിലത്ത് ചിതറി തെറിച്ച സമയത്ത് സ്വരൂപ് മുറിയിൽ ഇരുന്ന അപരിചിതരായ മനുഷ്യരെ അവ്യക്തമായി കണ്ടൂ. വെട്ടത്തിൻ്റെ തേരുകൾ അവരുടെ കണ്ണുകളിലെ ആകാംഷയുടെ വികാരങ്ങളെ വെളിപ്പെടുത്തി. പഴമയുടെ മണം മുറിയിൽ തളം കെട്ടിനിൽക്കുമ്പോൾ അവിടേക്ക് കറുപ്പ് വേഷധാരിയായ ഒരു അജ്ഞാതൻ വാതിൽ തുറന്നു കടന്നു വന്നു. അയാൾക്ക് പിന്നിൽ ചുവന്ന നിറത്തിൽ എന്തോ മിന്നിക്കൊണ്ടിരുന്നിരുന്നു. കയ്യിൽ ദണ്ഡ്പോലെ എന്തോ ഉണ്ടായിരുന്നത് ആ ചുവന്ന വെട്ടത്തിൽ സ്വരൂപ് ഒരു മിന്നായം പോലെ കാണുകയുണ്ടായി. വാതിൽ അടയപ്പെട്ടു. അജ്ഞാതൻ വട്ടത്തിൽ ഇരുന്ന അപരിചിതരുടെ നടുവിൽ വന്ന് നിന്നു. മുകളിൽ നിന്ന് ചിറകറ്റു വീഴുന്ന വെട്ടത്തിൻ്റെ തുള്ളി അയാളുടെ നെറുകും തലവഴി മുങ്ങി താണു. അജ്ഞാതൻ കൈകളിലെ ദണ്ഡ് മുകളിലേക്ക് ഉയർത്തിയപ്പോൾ സൃഷ്ടിയിൽ തുറക്കുന്ന വാതിലുകൾ പോലെ ആ ചെറിയ സുഷിരം വലുതായി. തീക്ഷ്ണത വിതറിയ ആ വെളിപ്പെടലിൽ അജ്ഞാതൻ്റെ കയിലെ മനുഷ്യ അസ്ഥിയിൽ നിന്നും ഉണങ്ങാത്ത രക്തത്തിൻ്റെ ചാലുകൾ ഇഴഞ്ഞുവീണു. ആ രൂപം പിന്നീട് രണ്ടു അടി പിന്നോട്ട് നിങ്ങി ദണ്ഡ് നിലത്ത് കുത്തി. നിലം തുളച്ച് പെരുമഴയിൽ ചെളിയിൽ നിന്നും വളർന...