Posts

Showing posts from July, 2022

കണ്ടുപിടുത്തം(കഥ)

വിനയനും കുടുംബത്തിനും നാളുകളായി ഉണ്ടായിരുന്ന വാസസ്ഥലം നഷ്ട്ടപ്പെട്ടിരിക്കുന്നു. കൗമാരക്കാരനായ ഔസെപ്പിൻ്റെ തുണിയലമാരയിൽ ഒരുവിധം മെച്ചപ്പെട്ട ജീവിതം നയിച്ചുവരികയായിരുന്നു വിനയൻ്റെ കുടുംബം. ഔസെപ്പിൻ്റെ അലമാരയിൽ പഴയതും പുതിയതും, അലക്കാനുള്ളതും അലക്കിയതും,കോട്ടനും, പോളിസ്റ്ററും ഒക്കെ ഇടകലർന്ന് കുമിഞ്ഞുക്കിടന്നു. വൈവിധ്യവും വിരോധാഭാസവും ഒക്കെ കലർന്ന ആ തുണിലോകത്തിൽ വിനയൻ സകുടുംബം വിഹരിച്ചുപ്പോന്നു. ചിലപ്പോൾ കടിക്കാൻ വിരുന്നിലെ വീഞ്ഞു പോലെ ഔസെപ്പ് രാത്രികളിൽ അലമാരയിൽ ഒളിപ്പിക്കുന്ന ഫയർ പുസ്തകങ്ങൾ കിട്ടാറുണ്ട് അവർക്ക്. നഗ്നമായ മനുഷ്യരൂപത്തെ ഒരു ദാക്ഷിണ്യവും കൂടാതെ അവർ കരണ്ട് തിന്നും. അലമാരക്ക് സമീപം ഔസെപ് വരുന്നത് അപകടമല്ല. പാറ്റകളായ തങ്ങളെ നേരിൽ കണ്ടാൽ പോലും കണ്ട ഭാവം ഇല്ലാത്ത സാധുവാണ് അവൻ. പക്ഷെ അവൻ്റെ അമ്മയായ ആ സ്ത്രീ അവരെ ഉന്മൂലനം ചെയ്യുവാൻ പല വഴികളും നോക്കി. അപ്പോഴെല്ലം അലമാരയുടെ വടക്കേ മൂലയിൽ ഉള്ള ചെറിയ ഇരുണ്ട പൊത്തിൽ കേറി ഒളിച്ച് രക്ഷപെടാം എന്ന ആത്മവിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. തൻ്റെ ജീവിതത്തിന് വെല്ലുവിളിയായത് ശാസ്ത്ര വളർച്ചയാണ് എന്നത് വിനയന് ശക്തമായ അത്ഭുതമാണ്. പാറ്റകളെ ഇല്...