തത്സമയം ഞാൻ(ദൃക്സാക്ഷി വിവരണ കഥ)
വെള്ളക്കടലാസ് എടുത്ത് മുന്നിൽ വച്ച് ഞാൻ എന്ത് എഴുതും എന്ന ആശങ്കയിൽ ഇരുന്നു. എന്നാൽ പിന്നെ ഈ കാത്തിരുപ്പിൽ തുടങ്ങി ഒരു ദൃക്സാക്ഷി വിവരണം ആയിക്കോട്ടെ. അതേ ഞാൻ കാത്തിരുന്നു. അതു വേറെ ഒരു വരി ആയിരിക്കുന്നു. ഇനി അത് മറ്റൊരു വരി ആയി എന്നാക്കി ഒരു വരി കൂടി എഴുതി നീളം കൂട്ടി പുഷ്പിച്ചു വിജനമ്പിപ്പിക്കാമെങ്കിലും ആ പണി സ്റ്റീഫൻ ചെയ്യില്ല. ഒരു മാതിരി പരീക്ഷക്ക് എസ് എ എഴുതുന്നത് പോലെ. സത്യത്തിൽ അതൊക്കെ ടീച്ചേഴ്സ് വായിച്ചിരുന്നോ. എന്റെ അക്ഷരത്തിന്റെ വടിവും ആകാരപ്രകൃതിയും വച്ച്, ഏത് ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മ ഇരട്ട വരി ബുക്ക് മേടിക്കാൻ പറഞ്ഞ എന്റെ അക്ഷരം. ആ മുഴുവൻ ഏതേലും ടീച്ചേഴ്സ് വായിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവരോട് നന്ദി പറയണോ, അതോ ക്ഷമ പറയണോ. ആ കാലം കുറെ കടന്നു പോയി. 'കാലമേ സാക്ഷിയായി', ബാക്കി വരി അറിയില്ല. ബാക്കി മ്യൂസിക് വച്ചോ അല്ലാതെയോ അറിയാവുന്നവർ പൂരിപ്പിക്കുക. ഓ ലറ്റ് മീ കമ് ടു ദി പോയിന്റ്. ഈ അവസരത്തിൽ ഞാൻ ഒരിക്കൽ ആൻസെർ പേപ്പർ കൈയിൽ വിലങ്ങനെ വച്ച് തൂക്കിനോക്കി ഒത്തിട്ടുള്ളത് കൊണ്ട് നല്ല മാർക് ഇട്ടു തന്ന ഗുരുവിനെ സ്നേഹത്തോടെ സ്മരിച്ച് എഴുത്ത് തുടർന്നു. റൂമിൽ ലൈറ് കത്തുന്നു ,ട്യൂബ് ലൈറ...